സൗദി,റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി യുകെ

റഷ്യ, സൗദി അറേബ്യ, മ്യാന്‍മര്‍, ഉത്തര കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി യു.കെ. മനുഷ്യാവകാശ ലംഘനം തടയുന്നതിനുള്ള   യുകെയുടെ പുതിയ നിയമം  ഉപയോഗപ്പെടുത്തിയാണ് ഉപരോധം. 

''സമീപ വര്‍ഷങ്ങളിലായ് നടന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ ഉത്തരവാദികളെ ഉദ്ദേശിച്ചും  'ബ്ലഡ് മണി' ഇടപാടുകള്‍ നിര്‍ത്തലാക്കുന്നതിനുമാണ്  യുകെയുടെ ഉപരോധമെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. 

അഭിഭാഷകനായ സെര്‍ജി മാഗ്‌നിറ്റ്‌സ്‌കിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് ആരേപിക്കുന്ന 25 റഷ്യന്‍ പൗരന്മാരെയും, മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന് ഉത്തരവാദികളായ 20 സൗദി പൗരന്മാരെയും ലക്ഷ്യമിട്ടാണ് യുകെയുടെ ആദ്യ ഉപരോദമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഉപരോധം ഏര്‍പ്പെടുത്തിയ സൗദി പൗരന്മാരുടെ പേരുകളില്‍ മുന്‍ സൗദി രാജവിന്റെ ഉപദേഷ്ടാവ് സൗദ് അല്‍ ഖഹ്താനി, മുന്‍ ഡെപ്യൂട്ടി ഇന്റലിജന്‍സ് മേധാവി അഹമ്മദ് അല്‍ അസിരി എന്നിവരും ഉള്‍പ്പെടുന്നു. ഖാഷോഗി കൊലപാതകത്തില്‍ പ്രതികളായ ഇവരെ  കഴിഞ്ഞ ഡിസംബറില്‍ സൗദി കോടതി നടത്തിയ വിചാരണയില്‍ വെറുതെ വിടുകയായിരുന്നു.



Contact the author

News Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More