അമേരിക്കയുടെ അപ്രമാദിത്വത്തിന്‍റെ കാലം കഴിഞ്ഞു; യുദ്ധത്തിലേക്ക് വലിച്ചിഴച്ചത് യു എസ് തന്നെ - കിം ജോങ് ഉൻ

പ്യോങ്യാങ്: റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്‍റെ കാരണക്കാര്‍ അമേരിക്കയാണെന്ന് ഉത്തര കൊറിയന്‍ പ്രസിഡണ്ട്‌ കിം ജോങ് ഉൻ. യുക്രൈനിനെ യുദ്ധത്തിലേക്ക് തള്ളി വിട്ടത് അമേരിക്കയുടെ അപ്രമാദിത്വവും ഏകപക്ഷീയമായ നിലപാടുകളുമാണെന്ന് കിം ജോങ് ഉൻ ആരോപിച്ചു. അന്താരാഷ്ട്ര തലത്തില്‍ റഷ്യക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് കിം ജോങ് ഉന്നിന്‍റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. രാജ്യത്തിന്‍റെ സുരക്ഷക്കായി റഷ്യക്ക് ഉചിതമായ നടപടി സ്വീകരിക്കാമെന്ന നിലപാടാണ് ഉത്തര കൊറിയുടേത്. ചൈനയും അമേരിക്കയെ കുറ്റപ്പെടുത്തി റഷ്യക്ക് പിന്തുണയുമായാണ് രംഗത്തെത്തിയത്. 

'അരക്ഷിതരായ രാജ്യങ്ങളില്‍ സുരക്ഷയൊരുക്കാമെന്ന് പറഞ്ഞ് അമേരിക്ക നടത്തുന്ന അധിനിവേശം ആദ്യം അവസാനിപ്പിക്കണം. മറ്റ് രാജ്യങ്ങളുടെ അഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും അവരെ പ്രതിസന്ധിയിലാക്കിയതിന് ശേഷം സൈന്യത്തെ അയക്കാന്‍ സാധിക്കില്ലെന്ന ഇരട്ടത്താപ്പാണ് എപ്പോഴും അമേരിക്കയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. അമേരിക്ക ആദ്യം സ്വന്തം ദേശിയതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുകയാണ് വേണ്ടത്. അമേരിക്കയുടെ അപ്രമാദിത്വം കഴിഞ്ഞുവെന്നും' കിം ജോങ് ഉൻ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, റഷ്യ യുക്രൈന്‍ യുദ്ധം നാലാം ദിവസത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് റഷ്യ അറിയിച്ചു. ബെലാറസ് തന്നെയാകും ചര്‍ച്ചാ വേദി. തീരുമാനത്തിന്റെ ഭാഗമായി റഷ്യയില്‍ നിന്നുള്ള പ്രതിനിധി സംഘം ബെലാറസിലെ ഗോമലില്‍ എത്തി. എന്നാല്‍, ബെലാറസില്‍ വച്ച് ചര്‍ച്ച നടത്താന്‍ തയ്യാറല്ലെന്ന നിലപാടിലാണ് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. വാഴ്‌സോ, ഇസ്താംബുള്‍, ബാകൂ എന്നിവിടങ്ങളില്‍ എവിടെ വെച്ച് വേണമെങ്കിലും ചര്‍ച്ചയാകാമെന്നും യുക്രൈന്‍ പ്രസിഡന്റ് വ്യക്തമാക്കി.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More