പുടിൻ അറിയാതെ ഒന്നും നടക്കില്ല, വാഗ്നർ മേധാവി കൊല്ലപ്പെട്ടതിൽ അത്ഭുതമില്ല- ജോ ബൈഡൻ

വാഷിംഗ്ടണ്‍: റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ തലവന്‍ യെവ്‌ഗേനി പ്രിഗോഷിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യെവ്‌ഗേനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടതില്‍ അത്ഭുതമില്ലെന്നും പ്രസിഡന്റ് വ്‌ളാടിമര്‍ പുടിന്‍ അറിയാതെ റഷ്യയില്‍ ഒന്നും നടക്കില്ലെന്നും ബൈഡന്‍ പറഞ്ഞു. 'എന്താണ് സംഭവിച്ചതെന്ന് കൃത്യമായി എനിക്കറിയില്ല. പക്ഷേ അതില്‍ അത്ഭുതവുമില്ല. റഷ്യന്‍ പ്രസിഡന്റ് വ്‌ളാടിമര്‍ പുടിന്‍ അറിയാതെ അവിടെ ഒന്നും നടക്കില്ല. എന്തായിരിക്കും പുടിന്റെ മുന്‍ അനുയായിയായ വാഗ്നര്‍ മേധാവിക്ക് സംഭവിച്ചതെന്ന് അറിയില്ല'- എന്നാണ് ജോ ബൈഡന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇന്നലെ രാത്രി റഷ്യയിലുണ്ടായ വിമാനാപകടത്തിലാണ് യെവ്‌ഗേനി പ്രിഗോഷിന്‍ കൊല്ലപ്പെട്ടത്.

സെന്റ് പീറ്റേഴ്‌സ് ബര്‍ഗിനും മോസ്‌കോയ്ക്കുമിടയിലാണ് അപകടമുണ്ടായതെന്നും വാഗ്നര്‍ മേധാവിക്കൊപ്പമുണ്ടായിരുന്ന 9 പേരും കൊല്ലപ്പെട്ടുവെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനം റഷ്യന്‍ വ്യോമസേന വെടിവെച്ചിട്ടതാണെന്ന് വാഗ്നര്‍ ബന്ധമുളള ടെലഗ്രാം ചാനല്‍ ആരോപിച്ചു. വ്‌ളാഡിമര്‍ പുടിന്‍ സ്വന്തം കാര്യസാധ്യത്തിനായി വളര്‍ത്തിയെടുത്ത വാഗ്നര്‍ കൂലിപ്പടയുടെ തലവനാണ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. പുടിന്റെ ജന്മനഗരമായ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലാണ് പ്രിഗോഷിനും ജനിച്ചത്. കുട്ടിക്കാലത്തു തന്നെ അടിപിടി, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തി ജയിലില്‍ പോയ പ്രിഗോഷിന്‍ പിന്നീട് ബര്‍ഗര്‍ കട തുടങ്ങി. അക്കാലത്താണ് അദ്ദേഹം പുടിനുമായി അടുത്തത്. 2000-ല്‍ പുടിന്‍ റഷ്യന്‍ പ്രസിഡന്റായപ്പോള്‍ പ്രിഗോഷിന്‍ അദ്ദേഹത്തിന്റെ വലംകൈ ആയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2014-ല്‍ യുക്രൈന്റെ ഒരു ഭാഗം പിടിച്ചടക്കാനെന്ന പേരില്‍ പുടിന്‍ വാഗ്നര്‍ കൂലിപ്പട്ടാളത്തെ ഒരുക്കി. അതിന്റെ സംഘാടന ചുമതല പ്രിഗോഷിന് നല്‍കി. ഈ സംഘം ചെയ്തുകൂട്ടിയ ക്രൂരതകള്‍ക്ക് കണക്കില്ലെന്നാണ് പറയപ്പെടുന്നത്. 2022 വരെ വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ പ്രിഗോഷിനാണെന്ന് പുറംലോകം അറിഞ്ഞിരുന്നില്ല. ഈ വര്‍ഷം ആദ്യമാണ് പുടിനും വാഗ്നര്‍ ഗ്രൂപ്പും തമ്മിലുളള ഭിന്നതകള്‍ പുറത്തുവരുന്നത്. ജൂണില്‍ പുടിനെതിരെ വാഗ്നര്‍ ഗ്രൂപ്പ് തുടങ്ങിയ കലാപം ബെലാറുസ് ഇടപെട്ടാണ് അവസാനിപ്പിച്ചത്. പിന്നീട് പുടിനും പ്രിഗോഷിനും കൂടിക്കാഴ്ച്ച നടത്തി. പുടിന്‍ വാഗ്നര്‍ ഗ്രൂപ്പിനോട് റഷ്യന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രിഗോഷിന്‍ ഈ ആവശ്യം നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതിനുപിന്നാലെയാണ് അദ്ദേഹം കൊല്ലപ്പെട്ടതായുളള വാര്‍ത്തകള്‍ പുറത്തുവരുന്നത്.

Contact the author

National Desk

Recent Posts

National Desk 16 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 17 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
National Desk 1 day ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 3 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 3 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More