പുടിന്റെ അവസാന നാളുകള്‍ അടുത്തു- ഗാരി കാസ്പറോവ്

കീവ്: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്റെ അവസാന നാളുകള്‍ അടുത്തെന്ന് മുന്‍ ലോക ചെസ് ചാംപ്യനും പുടിന്‍ വിമര്‍ശകനുമായ ഗാരി കാസ്പറോവ്. താനൊഴികെ ബാക്കിയെല്ലാവരെയും രാജ്യശത്രുവായി പ്രഖ്യാപിക്കുന്ന പുടിന്റെ പതനം അനിവാര്യമാണെന്നും അജയ്യനായ പരമോന്നത നേതാവ് എന്ന അദ്ദേഹത്തിന്റെ പരിവേഷം നഷ്ടമായെന്നും ഗാരി കാസ്പറോവ് പറഞ്ഞു. കീവ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

യുക്രൈന്‍ അധിനിവേശമുള്‍പ്പെടെയുളള വിഷയങ്ങളില്‍ പുടിനെതിരെ നിരന്തരം വിമര്‍ശനമുന്നയിക്കുന്നയാളാണ് ഗാരി കാസ്പറോവ്. കഴിഞ്ഞ ദിവസം റഷ്യയുടെ സാമ്പത്തിക നിരീക്ഷണ വിഭാഗം അദ്ദേഹത്തെ തീവ്രവാദിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പിടിച്ചെടുക്കാം. ഇവര്‍ റഷ്യയിലെ ബാങ്ക് ഇടപാടുകള്‍ക്ക് മുന്‍കൂര്‍ അനുമതി തേടണം. കാസ്പറോവിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന്റെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുടിന്‍ ഭരണത്തോട് വിയോജിപ്പ് രേഖപ്പെടുത്തുന്നവരെയും വിമര്‍ശിക്കുന്നവരെയും 'തീവ്രവാദികള്‍' എന്നും 'വിദേശ ഏജന്റുമാര്‍' എന്നും വിളിക്കുന്നതായി വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. 2014-ല്‍ റഷ്യ വിട്ട ഗാരി കാസ്പറോവ് യുഎസിലാണ് താമസം. 2022-ല്‍ അദ്ദേഹത്തെ പുടിന്‍ ഭരണകൂടം വിദേശ ചാരന്മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More