'എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണം' ; റഷ്യന്‍ സ്ത്രീകളോട് പുടിന്‍

മോസ്കോ: റഷ്യന്‍ സ്ത്രീകളോട് എട്ടോ അതിലധികമോ കുട്ടികളെ പ്രസവിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്‍റ്  വ്ളാദിമിര്‍ പുടിന്‍. വലിയ കുടുംബങ്ങളുണ്ടാക്കുക എന്നതാവണം ലക്ഷ്യമെന്നും റഷ്യന്‍ ജനസംഖ്യ വര്‍ധിപ്പിക്കുക എന്നത്  വരും  ദശകങ്ങളിലെ തങ്ങളുടെ  ലക്ഷ്യമായിരിക്കുമെന്നും പുടിൻ പറഞ്ഞു. മോസ്‌കോയിൽ വേൾഡ് റഷ്യൻ പീപ്പിൾസ് കൗൺസിലിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

'നമ്മുടെയൊക്കെ  മുത്തശ്ശിമാര്‍ക്കെല്ലാം എട്ടോ അതിലധികമോ കുട്ടികള്‍ ഉണ്ടായിരുന്നു. ആ പാരമ്പര്യം നമ്മള്‍ ഓര്‍ക്കണം. അത്  സംരക്ഷിക്കുകയും തിരികെ കൊണ്ടുവരികയും ചെയ്യണം. വലിയ കൂട്ടു കുടുംബങ്ങൾ എല്ലായിടത്തും വന്ന് നമ്മുടെ ജീവിത രീതിയായി മാറണം. ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും അടിസ്ഥാനം മാത്രമല്ല കുടുംബം. അത് ആത്മീയ പ്രതിഭാസവും ധാർമ്മികതയുടെ ഉറവിടവുമാണ്.'- പുടിൻ  പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

1990 മുതല്‍ റഷ്യയില്‍ ജനന നിരക്ക് കുറവാണ്. യുക്രൈനുമായുള്ള യുദ്ധത്തിൽ റഷ്യയിലെ  3,00000 സൈനികർക്കു  ജീവന്‍ നഷ്ടമായിട്ടുണ്ട്. അതിനെക്കുറിച്ച് പുടിന്‍ ഒന്നും പറഞ്ഞിട്ടില്ല. എന്നാല്‍, പുടിന്‍റെ ആഹ്വാനത്തിന് യുക്രൈന്‍ യുദ്ധത്തിലെ ആള്‍നാശവുമായി ബന്ധമുണ്ടെന്നാണ്  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 8 മുതല്‍ 9 ലക്ഷം ആളുകള്‍ റഷ്യ വിട്ടതായും റിപ്പോട്ടുണ്ട്. 

Contact the author

International Desk

Recent Posts

International

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കി ഗ്രീസ്; കുഞ്ഞുങ്ങളെ ദത്തെടുക്കാനും അനുമതി

More
More
International

ഗസയിലെ കൂട്ടക്കൊല ന്യായീകരിക്കാനാവില്ല; ഇസ്രായേലിനെതിരെ വത്തിക്കാന്‍ മുഖപത്രം

More
More
International

അമേരിക്കയില്‍ റാലിക്കിടെ വെടിവയ്പ്പ്; ഒരു മരണം, 21 പേര്‍ക്ക് പരിക്കേറ്റു

More
More
International

ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി ലോകത്തെ ഏറ്റവും മികച്ച മന്ത്രി

More
More
International

ചൊവ്വയെ മനുഷ്യരുടെ കോളനിയാക്കും, 10 ലക്ഷം പേരെ അയയ്ക്കുകയാണ് ലക്ഷ്യം- ഇലോൺ മസ്‌ക്

More
More
International

ഇസ്‌ലാമിക നിയമം ലംഘിച്ച് വിവാഹം; ഇമ്രാൻ ഖാനും ഭാര്യക്കും ഏഴു വർഷം തടവു ശിക്ഷ വിധിച്ച് പാക് കോടതി

More
More