യുക്രൈന്‍ -റഷ്യ രണ്ടാം ഘട്ട ചര്‍ച്ച ഇന്ന്

ക്വീവ്: യുക്രൈന്‍ -റഷ്യ യുദ്ധം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇന്ന് രണ്ടാം ഘട്ട ചര്‍ച്ച നടക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍. ബലാറസില്‍ വെച്ച് തന്നെയാണ് രണ്ടാം ഘട്ട ചര്‍ച്ചയും നടക്കുക. കഴിഞ്ഞ തിങ്കളാഴ്ച റഷ്യന്‍ പ്രസിഡന്‍റ് പുടിനും യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കിയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ആദ്യ ഘട്ട ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് രണ്ടാംഘട്ട ചര്‍ച്ചക്ക് നേതാക്കള്‍ തയ്യാറായിരിക്കുന്നത്. 

ബലാറസിൽ വച്ചാണ് ചർച്ച നടക്കുന്നത്. ആദ്യം ബലാറസില്‍ വെച്ച് ചര്‍ച്ചക്ക് തയ്യാറല്ലെന്ന് യുക്രൈന്‍ അറിയിച്ചിരുന്നെങ്കിലും റഷ്യന്‍ സേന തന്ത്രപ്രധാനമായ ഭാഗങ്ങളിലേക്ക് കടന്നത് യുക്രൈനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ട ചര്‍ച്ചക്ക് യുക്രൈന്‍ തയ്യാറായിരിക്കുന്നത്. അടിയന്തര വെടിനിർത്തലാണ് ചർച്ചയിലെ പ്രധാന അജണ്ടയെന്ന് യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്കി നേരത്തെ വ്യക്തമാക്കിയിരുന്നു. റഷ്യൻ സേന പൂർണമായും പിൻവാങ്ങണമെന്നും സെലൻസ്കി ആവശ്യപ്പെട്ടിട്ടുണ്ട്. നാറ്റോയിൽ യുക്രൈൻ അംഗമാവരുതെന്നതാണ് റഷ്യയുടെ ആവശ്യം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, റഷ്യയും യുക്രൈനും തമ്മില്‍ നടക്കുന്ന യുദ്ധം അവസാനിപ്പിക്കണമെന്ന് ആത്മീയ നേതാക്കളായ ദലൈലാമയും ഫ്രാന്‍സിസ് മാര്‍പാപ്പയും ആവശ്യപ്പെട്ടിരുന്നു. 'റഷ്യ -യുക്രൈന്‍ യുദ്ധത്തില്‍ താന്‍ വളരെയധികം ദുഃഖിതനാണ്. ലോകം മുഴുവനും പരസ്പരം ആശ്രയിച്ചാണ്‌ മുന്‍പോട്ടു പോകേണ്ടത്. യുദ്ധം രണ്ട് രാജ്യങ്ങള്‍ തമ്മിലാണെങ്കിലും അത് ലോകത്തെ മുഴുവനും ബാധിക്കും. അഹിംസയാണ് ലോകത്തിന് ആവശ്യം. എല്ലാവരെയും യാതൊരുവിധ വേര്‍തിരിവുകളുമില്ലാതെ സഹോദരി സഹോദരന്മാരെ പോലെ കാണണം. മാനവികതയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കാന്‍ എല്ലാവർക്കും സാധിക്കണം. പരസ്പര ധാരണയിലൂടെയും ബഹുമാനത്തിലൂടെയുമാണ് യഥാർത്ഥ സമാധാനം ഉണ്ടാകുന്നതെന്നാണ് ദലൈലാമ പറഞ്ഞത്.  

യുക്രൈന്‍റെ ഇപ്പോഴത്തെ സാഹചര്യം ഏറെ വേദനിപ്പിക്കുന്നുണ്ട്. സമാധാനത്തിന്‍റെ പാതയിലേക്ക് കടക്കാന്‍ ഇരു രാജ്യങ്ങള്‍ക്കും വേഗം സാധിക്കട്ടെ. ലോകത്തില്‍ സമാധാനം പുലരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. യുദ്ധം വലിയ നഷ്ടട്ടങ്ങളാണ് എല്ലാവര്‍ക്കും വരുത്തിവെക്കുക. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം വേഗം അവസാനിക്കട്ടെയെന്നാണ് പ്രാര്‍ത്ഥിക്കുകയാണെന്നും മാര്‍പാപ്പ പറഞ്ഞു.  

Contact the author

International Desk

Recent Posts

International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
International

ആരും കൂടെയില്ലെങ്കില്‍ ഇസ്രായേല്‍ ഒറ്റയ്ക്ക് നിന്ന് പോരാടും; ബൈഡനോട് നെതന്യാഹു

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More