രാജ്യത്തെ കര്‍ഷക പ്രതിഷേധങ്ങളുടെ നേതൃത്വം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി

രാജ്യത്ത് നടക്കുന്ന കർഷക പ്രതിഷേധങ്ങളുടെ നേതൃത്വം രാഹുല്‍ ഗാന്ധി ഏറ്റെടുക്കുമെന്ന് സൂചന. കഴിഞ്ഞയാഴ്ച പാർലമെന്റ് പാസാക്കിയ മൂന്ന് കർഷക ബില്ലുകൾക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് രാഹുൽ പഞ്ചാബിൽ എത്തുമെന്നാണ് സൂചന. 

കർഷക ബില്ലുകൾക്കെതിരായി കോൺഗ്രസ് പാർട്ടിയുടെ രണ്ടുമാസം നീണ്ടുനിൽക്കുന്ന പ്രക്ഷോഭ പദ്ധതിയുടെ ഭാഗമായ പ്രതിഷേധ റാലിയിലും രാഹുൽ സംസാരിക്കുമെന്ന് കോൺഗ്രസ്‌ സ്ഥിരീകരിച്ചു. പഞ്ചാബിനുശേഷം, ഹരിയാനയിലെ കർഷകരുടെ പ്രതിഷേധങ്ങൾക്കൊപ്പം ചേരാൻ സാധ്യതയുണ്ട്.  എന്നാൽ ഹരിയാനയിലെ ബിജെപി സർക്കാർ അദ്ദേഹത്തെ സംസ്ഥാനത്ത് പ്രവേശിക്കാൻ അനുവദിക്കുമോ എന്ന് ഉറപ്പില്ല. 

അതേസമയം, ഇന്ത്യൻ കാർഷിക ചരിത്രത്തിലെ നാഴികാക്കല്ലാണിതെന്നും  ദശലക്ഷക്കണക്കിന് കർഷകരെ ശാക്തീകരിക്കുന്ന നിയമങ്ങളാണിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക ബില്ലിനെതിരെ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധം നടക്കുന്നതിനിടിയിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവെച്ചത്. ബിൽ പുനഃപരിശോധനക്കായി പാർലിമെന്റിലേക്ക് തിരിച്ചയക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിക്കാതെയായിരുന്നു രാഷ്‌ട്രപതിയുടെ തീരുമാനം. 

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More