തടവുകാരെ ജയിലിൽ പുന:പ്രവേശിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അവധി നൽകിയ തടവുകാരെ ജയിലിൽ പുന:പ്രവേശിപ്പിക്കാനുള്ള സമയപരിധി നീട്ടി ആഭ്യന്തര വകുപ്പ് ഉത്തരവ് ഇറക്കി. ആദ്യഘട്ടത്തിൽ അടിയന്തിര അവധി ലഭിച്ചവരും ലോക്ക്ഡൗണിന് മുൻപ് അവധിയിൽ പ്രവേശിച്ചവരുമായ 265 തടവുകാർ ഒക്‌ടോബർ 31 ന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ ജയിലിൽ പ്രവേശിക്കണം.

രണ്ടാംഘട്ടത്തിൽ ഓപ്പൺ ജയിലുകളിലേയും വനിതാ ജയിലുകളിലേയും 589 തടവുകാർ നവംബർ 15 ന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ തിരികെ പ്രവേശിക്കണം. മൂന്നാംഘട്ടത്തിൽ സെൻട്രൽ ജയിലുകളിലെയും അതീവ സുരക്ഷാ ജയിലിലെയും 192 തടവുകാർ നവംബർ 30ന് ശേഷം മൂന്ന് ദിവസത്തിനുള്ളിലും ജയിലിൽ പ്രവേശിക്കണം.

അതേസമയം, കോവിഡ് വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്ത് അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടംകൂടരുതെന്ന് ചീഫ് സെക്രട്ടറി ഉത്തരവിട്ടു. എന്നാല്‍, രോഗവ്യാപനമുള്ള സ്ഥലങ്ങളില്‍ മാത്രമാണോ അതോ സംസ്ഥാനത്തുടനീളം ഉത്തരവ് ബാധകമാണോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.

Contact the author

News Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More