ഹത്രാസിൽ കൂട്ടബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ രാ​ഹുൽ ​ഗാന്ധി പുറപ്പെട്ടു

ഹത്രാസിൽ കൂട്ടബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ രാ​ഹുൽ ​ഗാന്ധി പുറപ്പെട്ടു. നാൽപതോളം എംപിമാരും രാഹുലിനെ അനു​ഗമിക്കുന്നുണ്ട്. രണ്ട് ബസുകളിലായാണ് യുപിയിലേക്ക് രാഹുലും സംഘവും തിരിച്ചത്. അതേസമയം രാഹുലിനെ യുപി പൊലീസ് സംസ്ഥാന അതിർത്തിയിൽ തടയും. ഡൽഹി-യുപി അതിർത്തിയിൽ വൻതോതിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.കോൺ​ഗ്രസ് പ്രവർത്തകരും അതിർത്തിയിൽ എത്തിയിട്ടുണ്ട്. ഹത്രാസിലേക്ക് പോകുന്നതിൽ നിന്ന് തന്നെ ആർക്കും തടയാനാകില്ലെന്ന് രാഹുൽ ​നേരത്തെ വ്യക്തമാക്കിയിരുന്നു. യുപിസിസി അധ്യക്ഷനെ പൊലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഹത്രാസിലേക്ക് പോകാൻ ശ്രമിച്ച രാഹുലിനെയും പ്രിയങ്കയെയും അതിർത്തിയിൽ പൊലീസ് തടഞ്ഞിരുന്നു. തുടർന്ന നടന്ന സംഘർഷത്തിൽ രാഹുലിനെ ഡൽ​ഹി പൊലീസ് കയ്യേറ്റം ചെയ്തു. പൊലീസിന്റെ കയ്യേറ്റത്തിൽ രാഹുൽ താഴെ വീണു.

ഹത്രസിൽ മാധ്യമങ്ങൾക്ക് ഏർപ്പടുത്തിയ വിലക്ക് ഉത്തർപ്രദേശ് സർക്കാർ നീക്കിയെങ്കിലും രാഷ്ട്രീയ നേതാക്കളെ പ്രദേശത്തേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. 


 പെൺകുട്ടിയുടെ വീട്ടുകാരെയും കേസ് അന്വേഷിച്ച പൊലീസുകാരെയും നുണപരിശോധനക്ക് വിധേയരാക്കാനുള്ള ഉത്തർപ്രദേശ് സർക്കാറിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. 

Contact the author

Web Desk

Recent Posts

National Desk 23 hours ago
National

ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും സഹോദരിയേയും സിബിഐ ചോദ്യം ചെയ്തു

More
More
National Desk 23 hours ago
National

'ഞാന്‍ ഇന്നുതന്നെ കോണ്‍ഗ്രസില്‍ ചേരും, രാഹുല്‍ ഗാന്ധി എന്റെ നേതാവാണ്'- ഡി ശ്രീനിവാസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

More
More
National Desk 1 day ago
National

രക്തസാക്ഷിയുടെ മകനെ അയോഗ്യനാക്കി രാജ്യദ്രോഹിയെന്ന് വിളിക്കുന്നു- പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

മോദി എന്ന പേരിന്റെ അര്‍ത്ഥം അഴിമതി എന്നാക്കാം എന്ന് ട്വീറ്റ്; അത് കോണ്‍ഗ്രസുകാരിയായിരുന്നപ്പോള്‍ എഴുതിയതാണെന്ന് ഖുശ്ബു

More
More
National Desk 1 day ago
National

രാജ്ഘട്ടിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു

More
More
National Desk 1 day ago
National

'ഡിസ്'ക്വാളിഫൈഡ് എംപി'; സാമൂഹ്യമാധ്യമങ്ങളിലെ ബയോ മാറ്റി രാഹുല്‍ ഗാന്ധി

More
More