തമോ​ഗർത്ത പഠനത്തിന് ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ സമ്മാനം

ഭൗതികശാസ്ത്രത്തിലെ നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. തമോ​ഗർത്തം രൂപപ്പെടുന്നതിനെകുറിച്ചും, ​ഗ്യാലക്സിയിൽ ബ്ലാക്ക്ഹോൾ കണ്ടെത്തിയതിനെക്കുറിച്ചുമുള്ള പഠനത്തിന് മൂന്ന് ശാസ്ത്രജ്ഞരാണ് നൊബേൽ സമ്മാനം പങ്കിട്ടു.

റോജർ പെൻറോസ്, റെയിൻഹാർഡ് ജെൻസൽ, ആൻഡ്രിയ ഗെസ് എന്നിവരാണ് 114-ാമത്തെ നൊബേൽ സമ്മാനത്തിന് അർഹരായത്. 

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ബ്രിട്ടീഷ് ഗണിത- ഭൗതികശാസ്ത്രജ്ഞനാണ് പെൻറോസ്.   ജെൻസൽ  ജർമ്മൻ വംശജനും   ഗെസ് അമേരിക്കൻ  വംശജയുമാണ്. ഭൗതികശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിക്കുന്ന നാലാമത്തെ വനിതയായ ഗെസ്. അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും തന്റെ നേട്ടം ഈ ര രംഗത്തേക്ക് മറ്റ് യുവതികളെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ​ഗെസ് പ്രതികരിച്ചു. 

പുരസ്കാര ജേതാക്കൾ പ്രപഞ്ചത്തിന്റെ ഇരുണ്ട കോണിലെ രഹസ്യങ്ങൾ കണ്ടെത്തിയെന്നും. ഇത് ഒരു പുതിയ തുടക്കമാണെന്നും ഈ രം​ഗത്തെ വിദ​ഗ്ധര്‌ ചൂണ്ടിക്കാട്ടുന്നു. 

രസതന്ത്രത്തിലെ നൊബേൽ സമ്മാനം റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് ബുധനാഴ്ച പ്രഖ്യാപിക്കും.

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More