മുംബൈ മയക്കുമരുന്ന് കേസിൽ റിയാ ചക്രബർത്തിക്ക് ജാമ്യം

മുംബൈ മയക്കുമരുന്ന് കേസിൽ റിയാ ചക്രബർത്തിക്ക് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ഉപാധികളളോടെ ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ട് പോകരുതെന്നും മുംബൈ വിട്ട് പോവുകയാണെങ്കിൽ അന്വേഷണ ഉദ്യോ​ഗസ്ഥനനെ അറിയിക്കണമെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്. പാസ്പോർട്ട് കോടതിയിൽ ഹാജരാക്കൻ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത പത്തു ദിവസം പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പുവെക്കണമെന്നും കോടതി നിർദ്ദേശിച്ചു. അതേ സമയം സഹോദരൻ ഷൗവിക് ചക്രവർത്തിക്ക് ജാമ്യം അനുവദിച്ചില്ല. കഴിഞ്ഞ മാസം 8 നാണ് റിയയെ അറസ്റ്റ് ചെയ്തത്. 28 ദിവസത്തിന് ശേഷമാണ് റിയക്ക് ജാമ്യം അനുവദിക്കുന്നത്

നടൻ സുശാന്ത് സിം​ഗ് രജ്പുത്തിന്റെ മുൻ കാമുകിയും നടിയുമായ  റിയയയെ ലഹരി മരുന്നു ഉപയോ​ഗിച്ചതിനും കടത്തിയതിനും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ്  അറസ്റ്റ് ചെയ്തത്. നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരി മരുന്നിന്റെ ഉപയോ​ഗത്തെ കുറിച്ചാണ് എൻസിബി അന്വേഷിച്ചിരുന്നത്. ഇതേ കേസിൽ റിയയുടെ സഹോദരൻ  ഷൗവിക് ചക്രബര്‍ത്തിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു .ഇയാളിൽ നിന്നാണ് നിർണായക വിവരങ്ങൾ അന്വേഷണ ഏജൻസിക്ക് ലഭിച്ചത്. ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് മൊബൈൽ ചാറ്റുകൾ നേരത്തെ തന്നെ എൻസിബി കണ്ടെടുത്തിരുന്നു. 

റിയയുട മുംബൈയിലെ വീട്ടിൽ നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ നേരത്തെ  റെയ്ഡ് നടത്തിയിരുന്നു.  സുശാന്തിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് റിയയുടെ മയക്കുമരുന്ന് ഉപയോ​ഗം, കടത്ത് എന്നിവ സംബന്ധിച്ച് തെളിവുകൾ ലഭിച്ചിരുന്നു. മൊബൈൽ പരിശോധനയിലാണ് ഇത്തരത്തിലുള്ള സൂചനകൾ ലഭിച്ചത്. ഇതിനെ തുടർന്നാണ് എൻസിബി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. 

സുശാന്തിന്റെ പിതാവ് കെ കെ സിം​ഗ് റിയക്കെതിരെ ​ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. റിയ സുശാന്തിന് വിഷം നൽകിയിരുന്നെന്നായിരുന്നു ആരോപണം. റിയയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സിം​ഗ് ആവശ്യപ്പെട്ടിരുന്നു. മരണവുമായി ബന്ധപ്പെട്ട് സിം​ഗ് നൽകിയ പരാതിയിലാണ് ബീഹാർ സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്. ഇതിനെതിരെ റിയാ  സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. കേസിൽ റിയയുടെ 3 ബന്ധുക്കൾ അടക്കം അഞ്ച് പേരെ പ്രതി ചേർത്താണ് സിബിഐ അന്വഷണം നടത്തുന്നത്. 

ജൂൺ 14 നാണ് സുശാന്തിനെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യയായണെന്ന് സ്ഥിരീകരിച്ചു. അതേ സമയം കൊലപാതകമാണെന്ന്  ആരോപിച്ച് സുശാന്തിന്റെ ബന്ധുക്കൾ രം​ഗത്ത് വരികയായിരുന്നു.

Contact the author

Web Desk

Recent Posts

National Desk 19 hours ago
National

കേന്ദ്രസര്‍ക്കാരില്‍ നിന്ന് പിന്തുണയില്ല; ഇന്ത്യയിലെ എംബസി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍

More
More
National Desk 22 hours ago
National

ഇന്ത്യാ സഖ്യത്തില്‍ ചേരാന്‍ താത്പര്യം; പ്രതികരണത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നുവെന്ന് പ്രകാശ് അംബേദ്കര്‍

More
More
National Desk 1 day ago
National

ഗോഡ്‌സെയുടെ ബിജെപിയും ഗാന്ധിജിയുടെ കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

'അതിയായ ദുഖവും നിരാശയും തോന്നുന്നു'; കര്‍ണാടകയിലെ വിവാദത്തെക്കുറിച്ച് നടന്‍ സിദ്ധാര്‍ത്ഥ്‌

More
More
National Desk 1 day ago
National

ഉജ്ജയിന്‍ ബലാത്സംഗം; പെണ്‍കുട്ടിയെ സഹായിക്കാതിരുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്

More
More
National Desk 1 day ago
National

ഇസ്‌കോണിനെതിരായ ആരോപണം; മേനകാ ഗാന്ധിക്ക് നൂറുകോടിയുടെ മാനനഷ്ട നോട്ടീസ്

More
More