കേരളത്തിലടക്കം 24 വ്യാജ സർവകലാശാലകൾ; പട്ടിക പുറത്തുവിട്ട് യുജിസി

യുജിസി രാജ്യത്തെ വ്യാജ സർവകലാശാലകളുടെ പുതിയ പട്ടിക പുറത്തിറക്കി. 24 സ്ഥാപനങ്ങളാണ് യുജിസി വ്യാജമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ പല സ്ഥാപനങ്ങളും ബിരുദ-ബിരുദാനന്തര കോഴ്​സുകൾ നടത്തുന്നു​ണ്ട്. ഏറ്റവും കൂടുതല്‍  വ്യാജ സർവകലാശാലകള്‍ ഉള്ളത് ഉത്തര്‍ പ്രദേശിലാണ്. ഏഴ് വ്യാജ​ സർവകലാശാലകളുമായി ഡൽഹിയാണ്​ രണ്ടാം സ്ഥാനത്ത്​. രാജ്യത്തെ സ‍ർവകലാശാലകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് യുജിസിയാണ്. യുജിസിയുടെ അംഗീകാരം ഉണ്ടായാല്‍ മാത്രമേ രാജ്യത്ത് ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് പ്രവര്‍ത്തിക്കാനാകൂ. 

കേരളത്തില്‍ നിന്നും 'സെന്റ്. ജോൺസ് യൂണിവേഴ്‌സിറ്റി കിശനറ്റം' ആണ് പട്ടികയില്‍ ഇടംപിടിച്ച ഏക സ്ഥാപനം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൾട്ടർനേറ്റിവ് മെഡിസിൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എഞ്ചിനിയറിങ് തുടങ്ങി യഥാര‍്‍ത്ഥ ഇൻസ്റ്റിറ്റ്യൂട്ടുകളുടേതിന് സമാനമായ പേരുകളുളള നിരവധി സ്ഥാപനങ്ങളെ യുജിസി വ്യാജപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍, വര്‍ഷം തോറും വ്യാജ സർവകലാശാലകളുടെ പട്ടിക യുജിസി പുറത്തിറക്കാറുണ്ടെങ്കിലും അതിനുമേല്‍ യാതൊരു നടപടിയും സ്വീകരിക്കാറില്ല. യുജിസി ആക്ട് പ്രകാരം 1000 രൂപ പിഴമാത്രമാണ് ആകെയുള്ള ശിക്ഷ. ഉന്നതവിദ്യാഭ്യാസ രംഗത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന വ്യാജ സ‍ർവകലാശാലകൾക്കെതിരെ നടപടിയെടുക്കാന്‍ കർശനനിയമം കൊണ്ടു വരികയല്ലാതെ മറ്റുവഴിയില്ല.

Contact the author

News Desk

Recent Posts

Web Desk 21 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 5 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More