രാജ്യത്ത് കൊവിഡ് മുക്തി നിരക്ക് വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 89154 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 60 ലക്ഷം കടന്നു. ഇന്ത്യയിലെ രോഗമുക്തി നിരക്ക് 86.17 ശതമാനമായി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം 74,383 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 70 ലക്ഷം കടന്നു. 918 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. രാജ്യത്ത് ആകെ 1,08,334 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 8,67,496 പേരാണ് ചികിത്സയിൽ ഉള്ളത്.
ഉറവിടം വ്യക്തമല്ലാത്ത 925 രോഗികളാണ് ഉള്ളത്. 116 ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. ലോകത്ത് 3 കോടിയിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.10 ലക്ഷത്തില്‍പരം പേര് കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ രണ്ടാമതാണ് ഇന്ത്യ.