കൊവിഡ് പരിശോധനാ നിരക്ക് കുറച്ചു

കൊവിഡ് പരിശോധനാ നിരക്ക് കുറച്ചു. ആർടിപിസിആർ ട്രൂനാറ്റ് ടെസ്റ്റ് എന്നിവയുടെ നിരക്കാണ് കൂറച്ചത്. ആർടിപിസിആർ ടെസ്റ്റിന് 2750 രൂപയായിരുന്നത് 2100 രൂപയാക്കി കുറച്ചു. ട്രൂനാറ്റ് ടെസ്റ്റിന് 3000 രൂപയിൽ നിന്ന് 2100 രൂപയാക്കി. ജീൻ എക്സ്പർട്ട് ടെസ്റ്റിന് 2500 രൂപയാക്കി.  ആന്റിജൻ ടെസ്റ്റിന് നിരക്ക് കുറച്ചിട്ടില്ല. ആന്റിജൻ ടെസ്റ്റിന് നിലവിൽ 625 രൂപയാണ് നിരക്ക്. 

ഇന്ത്യയിൽ ഇതിനകം  76 ലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഒരുലക്ഷത്തി പതിനയ്യായിരത്തിനടുത്ത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. 54,044 പുതിയ കേസുകളാണ് ഇന്നലെ മാത്രം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 717 മരണവും  74090 സജീവ കേസുകളും  കഴിഞ്ഞ ഇരുപത്തിനാലു മണിക്കുറിനിടെ റിപ്പോര്‍ട്ട് ചെയ്തു.

തീവ്രമായി  കൊറോണ ബാധിച്ച  മഹാരഷ്ട്രയില്‍ 16 ലക്ഷം കേസുകളും 42240 മരണവുമാണ് ഉണ്ടായത്.ആന്ധ്രപ്രദേശ് കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് മഹാരാഷ്ട്രയ്ക്ക് ശേഷം ഏറ്റവും രോഗബാധയുളളത്.ആന്ധ്രപ്രദേശില്‍  ഏഴുലക്ഷത്തിഅമ്പതിയരായിരം രോഗികളും 6453 മരണവും , കര്‍ണാടകയില്‍ ഏഴുലക്ഷത്തി എഴുപത്തൊന്നായിരം രോഗികളും 10,542 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 

ഇന്നലെ കേരളത്തില്‍ 6591 പേര്‍ക്ക് രോഗബാധ, 7375 രോഗമുക്തരായി.ഇന്നലെ തൃശൂരിലാണ് ഏറ്റവും കൂടുതല്‍ രോഗികളുണ്ടായത് 896 രോഗബാധിതരാണ് ഇന്നലെ മാത്രം ഉണ്ടായത്. മലപ്പുറം എറണാകുളം ജില്ലകളാണ്  തൊട്ടുപിന്നില്‍, മലപ്പുറത്ത് 786 ഉം എറണാകുളത്ത് 644ഉം പേരിലാണ് ഇന്നലെ രോഗബാധയുണ്ടായത്.  കേരളത്തില്‍ ആകെ 24 പേരാണ് മരിച്ചത്, ആകെ മരണം 1206 ആയി.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 6 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More