വയനാട് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയുടെ ഔദ്യോഗിക വസതിക്കു നേരെ കല്ലേറ്. ദേശീയപാതയുടെ സമീപം കല്പറ്റ കെഎസ്ആര്‍ടിസി ഗാരേജിനു സമീപമുള്ള ബംഗ്ലാവിന് നേരെയാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ ഒന്നരയോടെയാണ് കല്ലേറുണ്ടായത്. അക്രമിയെ സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല
കല്ലേറില്‍ വീടിന്റെ ടൈലുകള്‍ തകര്‍ന്നിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ കളക്ടര്‍ ഡോ. അദീല അബ്ദുല്ലയും വീട്ടിലുണ്ടായിരുന്നു. കൽപ്പറ്റ പൊലീസ് കേസെടുത്തു അന്വേഷം ആരംഭിച്ചു. കുറ്റവാളികളെ കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്.