ഇതിനിടയില്‍ തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോഴാണ് മൂന്ന് യുവാക്കള്‍ കമന്‍റ് അടിച്ചത്. ഇത് പെണ്‍കുട്ടിയും സുഹൃത്തും ചോദ്യം ചെയ്തപ്പോള്‍ മൂന്നുപേരും കൂടി പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.
ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവര്‍ എന്നെ ആക്രമിച്ചത്. അവര്‍ ഏത് ഗ്രൂപ്പില്‍പ്പെട്ടവരാണ് എന്നെനിക്കറിയില്ല. ഞാന്‍ കൈകൊണ്ട് ആക്രമണം തടഞ്ഞില്ലായിരുന്നെങ്കില്‍ മൈക്കുകൊണ്ടുളള അടി എന്റെ തലയില്‍ വീഴുമായിരുന്നു.
ഇയാള്‍ മദ്യപിച്ചിരുന്നു എന്ന് തോന്നിയ സഹായി സെല്‍ഫി എടുക്കാനാവില്ലെന്ന് ഇയാളോട് പറയുകയായിരുന്നു. തുടര്‍ന്ന് പ്രകോപിതനായ ജോണ്‍സണ്‍ പുറത്തേക്കുപോയ നടനും സംഘത്തിനും നേരേ ഓടി വരികയും ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. വിജയ് സേതുപതിയുടെ സഹായിയെ ഇയാള്‍ ചവിട്ടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
മ്യാന്‍മാര്‍ നടത്തിയ കൊലപാതകങ്ങള്‍ പേടിപ്പെടുത്തുന്നതാണ്. ഭയപ്പെടുത്തിയുള്ള ഭരണമാണ് അവിടെ നടക്കുന്നത്. പേടിപ്പിച്ച് ഭരിക്കുന്ന മ്യാന്‍മാര്‍ പട്ടാളത്തിനെ ധീരരായ മ്യാന്‍മാര്‍ ജനത ശക്തമായി പ്രതിരോധിക്കുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ പ്രതികരിച്ചു.
ന്യൂക്ലിയർ മുതൽ പരമ്പരാഗത രീതിയിൽ വരെയുള്ള ഏറ്റുമുട്ടലുകളുടെ വ്യാപകമായ വെല്ലുവിളികളെ ഇന്ത്യ അഭിമുഖീകരിക്കുന്നുണ്ടെന്ന് മുൻ കരസേനാ മേധാവി പറഞ്ഞു. എന്നാൽ അവ കൈകാര്യം ചെയ്യാൻ സായുധ സേന തയാറാണെന്നും അദ്ദേഹം അറിയിച്ചു. ചൈനയുമായുള്ള അതിർത്തിതർക്കം മുതലെടുത്ത് ഇന്ത്യയ്‌ക്കെതിരെ എന്തെങ്കിലും നടപടികളെടുത്താൽ രാജ്യത്തിന് കനത്ത നഷ്ടം സംഭവിക്കുമെന്ന് അദ്ദേഹം പാകിസ്ഥാന് മുന്നറിയിപ്പ് നൽകി.