ബിനീഷിന്റെ ജാമ്യാപേക്ഷ തള്ളി; കസ്റ്റഡി 5 ദിവസത്തേക്ക് കൂടി നീട്ടി

ബം​ഗളൂരു മയക്കുമരുന്ന കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജമ്യാപേക്ഷ തള്ളി. ബിനീഷിന്റ കസ്റ്റഡി കാലാവധി നീട്ടിനൽകണമെന്ന ആവശ്യം ബം​ഗളൂരു സെഷൻസ് കോടതി അം​ഗീകരിച്ചു. ബിനീഷിന്റെ കസ്റ്റഡി 5 ദിവസത്തേക്ക് കൂടിയാണ് നീട്ടിയത്. ബിനീഷിന് കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചു. ബിനീഷ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും ഇ ഡി അറിയിച്ചു. ഈ മാസം 7 വരെയാണ് കസ്റ്റഡി നീട്ടിയത്. 

ബം​ഗളൂരു മയക്കുമരുന്ന കേസുമായി ബന്ധപ്പെട്ടുള്ള പണം ഇടപാട് കേസിലാണ് ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത് . അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സിറ്റി സിവിൽ കോടതിയിലെ മജിസ്ട്രേറ്റിന് മുമ്പിൽ  ഹാജരാക്കി.  ഇഡി ഉദ്യോ​ഗസ്ഥരുടെ അകമ്പടിയിലാണ് ബിനീഷിനെ കോടതിയിലേക്ക് കൊണ്ടുപോയത്. 

ബിനീഷിനെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. മൂന്നര മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ നേരത്തെ 2 തവണ ബിനീഷിനെ ഇഡി ചോദ്യം ചെയ്തിരുന്നു. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്തത്. 3 ലക്ഷം രൂപ അനൂപ് മുഹമ്മദിന് ഹോട്ടൽ ബിസിനസ് തുടങ്ങാൻ പണം നൽകിയെന്ന് ബിനീഷ് വിശ​ദീകരണം നൽകിയിരുന്നു.

Contact the author

Web Desk

Recent Posts

National Desk 17 hours ago
National

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് ഇന്ന് 90; ആശംസകളുമായി നേതാക്കള്‍

More
More
National Desk 18 hours ago
National

രാഹുലിനെ മാതൃകയാക്കൂ; പാര്‍ട്ടിക്കുവേണ്ടി നിസ്വാര്‍ത്ഥരായിരിക്കൂ- രാജസ്ഥാന്‍ നേതാക്കളോട് മാര്‍ഗരറ്റ് ആല്‍വ

More
More
National Desk 18 hours ago
National

ലാലു പ്രസാദ് യാദവും നിതീഷ് കുമാറും സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി

More
More
National Desk 20 hours ago
National

'ബിജെപിയെ പരാജയപ്പെടുത്താനായി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണം'- നിതീഷ് കുമാര്‍

More
More
National Desk 20 hours ago
National

'എം എല്‍ എമാര്‍ ദേഷ്യത്തിലാണ്, ഒന്നും എന്റെ നിയന്ത്രണത്തിലല്ല' - അശോക് ഗെഹ്ലോട്ട്

More
More
National Desk 1 day ago
National

ആര്‍ എസ് എസ് മേധാവി ബിൽക്കിസ് ബാനുവിന്‍റെയും മുഹമ്മദ് അഖ്‌ലാഖിന്റെയും വീടുകൾ സന്ദര്‍ശിക്കണം - കോണ്‍ഗ്രസ്

More
More