ഡല്‍ഹി: ഓരോ മിനിട്ടിലും ഓര്‍മ്മ നശിക്കുന്നയാലാണ് നിയുക്ത അമേരിക്കന്‍ പ്രസി ഡന്റ് ജോ ബൈഡന് എന്ന് നടി കങ്കണാ റനൌട്ട്. നടി കങ്കണ ബൈഡനെ ഗജിനിയോടാണ് ഉപമിച്ചത്. "ഓരോ അഞ്ചു മിനിട്ടിലും വിവരങ്ങള്‍ നശിച്ചു കൊണ്ടിരിക്കുന്ന ബൈഡനെക്കുറിച്ചു തനിക്കൊന്നും അറിയില്ല'' എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ബൈഡനില കുത്തിവെച്ച മരുന്ന് ഒരു വര്ഷത്തിനപ്പുറത്തേക്ക് ഗുണം ചെയ്യില്ലെന്നും കങ്കണയുടെ ട്വീറ്റില്‍ പരാമര്‍ശമുണ്ട്.
നിയുക്ത അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ അഭിനന്ദിച്ചുകൊണ്ട് നടി കങ്കണയുടെ ട്വീറ്റിലാണ് വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്. ഇനി വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലയായിരിക്കും അമേരിക്കയെ മുന്നോട്ടു നയിക്കുക. ഒരു സ്ത്രീ ഉണരുമ്പോള്‍ ഒരുപാട് സ്ത്രീകള്‍ക്ക് അത് വഴികാട്ടും - കങ്കണ തന്റെ ട്വീറ്റ് ഇങ്ങനെ തുടരുകയാണ്.