മയക്കുമരുന്ന് കേസ്; ബോളിവുഡ് നടന്‍ അർജുൻ രാംപാലിന്റെ വീട്ടില്‍ റെയ്ഡ്

നടൻ സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടന്‍ അർജുൻ രാംപാലിന്റെ മുംബൈ വസതിയിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ റെയ്ഡ്. അർജുൻ രാംപാലിന്റെ ബാന്ദ്രയിലെ വസതിയിലും ഖാർ, അന്ധേരി എന്നിവിടങ്ങളിലും ഒരേസമയമാണ് റെയ്ഡ് നടന്നത്. രാംപാലിന്‍റെ ഡ്രൈവറെ എൻ‌സി‌ബി കസ്റ്റഡിയിലെടുത്ത് ഓഫീസിലെത്തിച്ചു. സോണൽ ഡയറക്ടർ സമീർ വാങ്കഡെയും സംഘവും ചോദ്യം ചെയ്തുവരികയാണ്. 

നടൻ സുശാന്ത് സിംഗ് രജ്പുത് മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടിലേക്ക് പോകുന്നതിനുമുമ്പ് താമസിച്ചിരുന്നത് അർജുൻ രാംപാലിന്റെ വീടിരിക്കുന്ന കാപ്രി ഹൈറ്റ്സ് എന്ന അതേ കെട്ടിടത്തിലായിരുന്നു. 

കഴിഞ്ഞ മാസം അർജുൻ രാംപാലിന്റെ കാമുകി ഗബ്രിയേല ഡിമെട്രിയേഡിന്റെ സഹോദരൻ അജിസിയാലോസ് ഡിമെട്രിയേഡ്സിനെ മറ്റൊരു മയക്കുമരുന്ന് കേസിൽ എൻസിബി അറസ്റ്റ് ചെയ്തിരുന്നു. നിരോധിത മയക്കുമരുന്നുകളായ ഹാഷിഷ്, അൽപ്രാസോലം ഗുളികകളും എൻ‌സി‌ബി ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

Contact the author

National Desk

Recent Posts

National Desk 20 hours ago
National

കേന്ദ്രസര്‍ക്കാരില്‍ നിന്ന് പിന്തുണയില്ല; ഇന്ത്യയിലെ എംബസി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍

More
More
National Desk 23 hours ago
National

ഇന്ത്യാ സഖ്യത്തില്‍ ചേരാന്‍ താത്പര്യം; പ്രതികരണത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നുവെന്ന് പ്രകാശ് അംബേദ്കര്‍

More
More
National Desk 1 day ago
National

ഗോഡ്‌സെയുടെ ബിജെപിയും ഗാന്ധിജിയുടെ കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

'അതിയായ ദുഖവും നിരാശയും തോന്നുന്നു'; കര്‍ണാടകയിലെ വിവാദത്തെക്കുറിച്ച് നടന്‍ സിദ്ധാര്‍ത്ഥ്‌

More
More
National Desk 1 day ago
National

ഉജ്ജയിന്‍ ബലാത്സംഗം; പെണ്‍കുട്ടിയെ സഹായിക്കാതിരുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്

More
More
National Desk 2 days ago
National

ഇസ്‌കോണിനെതിരായ ആരോപണം; മേനകാ ഗാന്ധിക്ക് നൂറുകോടിയുടെ മാനനഷ്ട നോട്ടീസ്

More
More