മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്; കരുത്തുകാട്ടി ജ്യോതിരാദിത്യ സിന്ധ്യ

മധ്യപ്രദേശില്‍ 28 മണ്ഡലങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പ് ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 18 സീറ്റിലും ബിജെപിയ്ക്ക് മുന്നേറ്റം. കോൺഗ്രസിന് ഒമ്പത് സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യാൻ കഴിയുന്നത്. അധികാരത്തിലേറി ഒന്നര വർഷത്തിനുള്ളിൽ കോണ്ഗ്രസിനകത്ത് പിളർപ്പുണ്ടാക്കിയാണ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നത്. അതുകൊണ്ടുതന്നെ ഈ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ വിജയിപ്പിച്ച് കരുത്ത് കാണിക്കേണ്ടത് സിന്ധ്യയുടെ നിലനില്‍പ്പിന്‍റെ ആവശ്യമാണ്‌.

230 അംഗ മധ്യപ്രദേശ് നിയമസഭയില്‍ ബിജെപി സര്‍ക്കാരിന് 107അംഗങ്ങളുടേയും കോണ്‍ഗ്രസിന് 87 അംഗങ്ങളുടേയും പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തിന് 116 സീറ്റാണ് വേണ്ടത്. ബിജെപി മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ അധികാരത്തിൽ തുടരാൻ ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞത് 9 ഇടത്ത് ബിജെപിക്ക് വിജയം അനിവാര്യമാണ്. കഴിഞ്ഞ മാര്‍ച്ചില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ സിന്ധ്യക്ക് പാ‍ർട്ടി രാജ്യസഭാംഗത്വം നല്‍കിയിരുന്നു. 

അതേസമയം, രാജ്യത്തെ വിവിധ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബഹുഭൂരിപക്ഷം സീറ്റുകളിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും എന്‍.ഡി.എ-യാണ് മുന്നിട്ടു നില്‍ക്കുന്നത്.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More