എഫ്ഐആർ റദ്ദാക്കണമെന്ന ഖമറുദ്ദീന്‍റെ ഹർജി ഹൈക്കോടതി തള്ളി

കാസർകോട്  ഫാഷൻ ​ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ  എഫ്ഐആർ റദ്ദാക്കണമെന്ന എംസി ഖമറുദ്ദീൻ എംഎൽഎയുടെ  ഹർജി ഹൈക്കോടതി തള്ളി.  ബിസിനസിൽ നഷ്ടം സംഭവിച്ചതിന്റെ  പേരിൽ വഞ്ചനാ കുറ്റം ചുമത്താനാവില്ലെന്ന ഖമറുദ്ദീന്റെവാദം കോടതി അം​ഗീകരിച്ചില്ല. ഹർജിയിൽ കഴിഞ്ഞ  ദിവസം കോടതിയിൽ വാദം പൂർത്തിയായിരുന്നു. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ ഖമറുദ്ദീനാണെന്ന് പ്രോസിക്യൂഷൻ വാദത്തിനിടെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോ​ഗിച്ചാണ് എംഎൽഎ തട്ടിപ്പ് നടത്തിയതെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതിനാൽ വഞ്ചനകുറ്റം നിലനിൽക്കുമെന്നും സർക്കാർ അറിയിച്ചു. പ്രോസിക്യൂഷൻ വാദം അം​ഗീകരിച്ച കോടതി എഫ്ഐആർ റദ്ദാക്കാനാവില്ലെന്ന്  വ്യക്തമാക്കി.

നേരത്തെ  എംസി ഖമറുദ്ദീൻ എംഎൽഎക്ക് ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കേസിൽ ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് ഖമറുദ്ദീൻ നൽകിയ ഹർജി ഹോസ്ദുർ​ഗ് മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്.  ഖമറുദ്ദീനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച ഹർജി കോടതി  ഉടൻ പരി​ഗണിക്കും.   കോടതി കഴിഞ്ഞ ദിവസം ഖമറുദ്ദീനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് മജിസ്ട്രേറ്റ് കോടതിയിൽ ഖമറുദ്ദീൻ ജാമ്യേപക്ഷ സമർപ്പിച്ചത്.    

ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ  ഖമറുദ്ദീനെ  പ്രത്യേക അന്വേഷണ സംഘാണ് അറസ്റ്റ് ചെയ്തത് . കേസിൽ ആദ്യ എഫ്ഐആർ റജിസ്റ്റർ ചെയ്ത് 70 ദിവസം കഴിയുമ്പോഴാണ് ഖമറുദ്ദീനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നത്. ഐപിസി-420, ഐപിസി-34 എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണിവ. ആകെ റജിസ്റ്റർ ചെയ്ത 115 കേസുകളിൽ 77 കേസുകളാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നത്.

അതേസമയം കാസർ​കോട് ഫാഷൻ ​ഗോൾഡ് തട്ടിപ്പില്‌ 3 കേസുകൾ കൂടി റജിസ്റ്റർ ചെയ്തു. ചന്തേരി കാസർകോട് സ്റ്റേഷനുകളിലാണ് കേസ് റജിസ്റ്റർ ചെയ്തത്. വലിയപറമ്പ്, തൃക്കരിപ്പൂർ സ്വദേശികളിൽ നിന്നായി 27 കോടി രൂപ തട്ടിയെന്ന പരാതിയിലാണ് കേസ് എടുത്തത്. രണ്ട് കേസുകളിൽ എംസി ഖമറുദ്ദീനും ഒരു കേസിൽ ഫാഷൻ ​ഗോൾഡ് എംഡി പൂക്കോയ  തങ്ങളുമാണ് പ്രതി. ഇതോടെ ഫാഷൻ​ ​ഗോൾഡ് തട്ടിപ്പ് കേസിൽ റജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 115 ആയി.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More