തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സംസ്ഥാനത്ത് സമര്‍പ്പിച്ചക്കപ്പെട്ട നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിട്ടുണ്ട്.

സ്ഥാനാർത്ഥിക്കൊപ്പം മൂന്നുപേര്‍ക്ക് പ്രവേശനം 

നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയിൽ സ്ഥാനാർത്ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിർദ്ദേശകൻ എന്നിവർക്കു പുറമേ സ്ഥാനാർത്ഥി എഴുതി നൽകുന്ന ഒരാൾക്കുകൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനം അനുവദിക്കും. സൂക്ഷ്മപരിശോധനാ സമയം എല്ലാ സ്ഥാനാർത്ഥികളുടേയും നാമനിർദ്ദേശപത്രികകൾ പരിശോധിക്കുന്നതിനുള്ള സൗകര്യം മേൽപ്പറഞ്ഞവർക്ക് ലഭിക്കും. ഒരു സ്ഥാനാർത്ഥിയുടെ യോഗ്യതയോ അയോഗ്യതയോ നാമനിർദ്ദേശപത്രിക പരിശോധനയ്ക്കായി നിശ്ചയിച്ച ദിവസുമായി ബന്ധപ്പെടുത്തിയാണ് പരിശോധിക്കേണ്ടത്. എന്നാൽ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്ന ദിവസം 21 വയസ്സ് പൂർത്തിയായിരിക്കണം. സൂക്ഷ്മപരിശോധനയ്ക്കുശേഷം സ്ഥാനാർത്ഥികളുടെ പട്ടിക അക്ഷരമാലാക്രമത്തിൽ ഫാറം നമ്പർ 4-ൽ തയ്യാറാക്കണം. വരണാധികാരിക്ക് ലഭിച്ചിട്ടുള്ള എല്ലാ നാമനിർദ്ദേശപത്രികകളും ഓരോന്നായി സൂക്ഷ്മപരിശോധന നടത്തേണ്ടതാണ്. ഒരു സ്ഥാനാർത്ഥിയോ അഥവാ സ്ഥാനാർത്ഥിക്കുവേണ്ടിയോ ഒന്നിലധികം നാമനിർദ്ദേശപത്രിക സമർപ്പിച്ചിട്ടുെണ്ടങ്കിൽ അവയെല്ലാം ഒരുമിച്ചെടുത്തശേഷം സൂക്ഷ്മപരിശോധന നടത്തണം.

പത്രികയിലെ നിസാര തെറ്റുകള്‍ അവഗണിക്കും 

ഒരു നാമനിർദ്ദേശ പത്രികയിൽ കാണുന്ന നിസ്സാര തെറ്റ്, അതായത് പട്ടികയിലെ പാർട്ട് നമ്പർ, ക്രമ നമ്പർ, സ്ഥാനാർത്ഥിയുടെ പേര്, വയസ്സ് എന്നിവ അവഗണിക്കേണ്ടതാണ്. ഒരു സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശപത്രിക സാധുവാണെന്ന് കണ്ടതിനാൽ അയാളെത്തന്നെ സംബന്ധിക്കുന്ന മറ്റു നാമനിർദ്ദേശപത്രികകൾ സൂക്ഷ്മപരിശോധന നടത്താതെ വിടാൻ പാടില്ല. ഒരു സ്ഥാനാർത്ഥി സമർപ്പിച്ച എല്ലാ നാമനിർദ്ദേശപത്രികകളും തള്ളുകയാണെങ്കിൽ അതിനുള്ള കാരണങ്ങൾ ഉടൻ തന്നെ രേഖപ്പെടുത്തി ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകും.

തള്ളിയ പത്രികക്ക് വരണാധികാരി കാരണം കാണിക്കണം   

ഒരു നാമനിർദ്ദേശപത്രിക സ്വീകരിച്ചിട്ടുണ്ടെങ്കിൽ തള്ളിയ പത്രികകളെ സംബന്ധിച്ച് ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സ്ഥാനാർത്ഥി ആവശ്യപ്പെട്ടാൽ നൽകണം. സ്വീകരിക്കപ്പെട്ട നാമനിർദ്ദേശപത്രികളുടെ കാര്യത്തിൽ അവ സ്വീകരിയ്ക്കാനിടയായ കാരണങ്ങൾ വരണാധികാരി വ്യക്തമാക്കണമെന്നില്ല. എന്നാൽ ഒരു നാമനിർദ്ദേശ പത്രിക സ്വീകരിപ്പെടുന്നതിൽ ആക്ഷേപം ഉന്നയിച്ചിട്ടുള്ള സംഗതികളിൽ പ്രസ്തുത ആക്ഷേപം നിരസിച്ചുകൊണ്ട് എന്തുകൊണ്ട് പത്രിക സ്വീകരിക്കപ്പെട്ടു എന്ന കാര്യം വരണാധികാരി വ്യക്തമാക്കണം.

നാമനിർദ്ദേശപത്രിക സൂക്ഷ്മപരിശോധന നടത്തുമ്പോൾ ഒരു അർധനീതി ന്യായസ്വഭാവമുള്ള ചുമതലയാണ് വരണാധികാരി നിർവ്വഹിക്കുന്നത്. അതിനാൽ വരണാധികാരി ഒരു നീതിപാലകന്റെ ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതമായാണ്  തീരുമാനമെടുക്കേണ്ടത്.  വ്യക്തിപരമോ രാഷ്ട്രീയമോ ആയ മാനസിക നിലപാട് വരണാധികാരിയുടെ നടപടികളെയോ തീരുമാനങ്ങളെയോ സ്വാധീനിക്കാൻ അനുവദിക്കരുത്. നിർഭയമായും നിഷ്പക്ഷമായും തീരുമാനമെടുക്കണം എന്നാണ് ബന്ധപ്പെട്ട നിയമങ്ങൾ അനുശാസിക്കുന്നത്.

തടസ്സവാദം വാദം വന്നാല്‍ വരണാധികാരി അന്വേഷിക്കണം 

നാമനിർദ്ദേശപത്രികയെക്കുറിച്ച് തടസ്സവാദം ഉന്നയിക്കപ്പെട്ടാൽ അതേപ്പറ്റി തീർപ്പാക്കുന്നതിന് വരണാധികാരി ഒരു സംക്ഷിപ്ത അന്വേഷണം നടത്തേണ്ടതും ആ നാമനിർദ്ദേശപത്രിക പരിഗണിച്ച് സാധുവാണെന്നോ അല്ലെന്നോ ഉത്തരവാകേണ്ടതുമാണ്. ഓരോന്നിലും, പ്രത്യേകിച്ച് തടസ്സവാദമുന്നയിക്കപ്പെട്ടിട്ടില്ലെങ്കിലും നാമനിർദ്ദേശപത്രിക തള്ളുകയാണെങ്കിൽ വരണാധികാരിയുടെ തീരുമാനം കാര്യകാരണസഹിതം ബോദ്ധ്യപ്പെടുത്തേണ്ടതാണെന്നും നിഷ്‌കർഷിച്ചിട്ടുണ്ട്.

Contact the author

News Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More