ഓൺലൈൻ ​ഗെയിമുകൾ തമിഴ്നാട്ടിൽ നിരോധിച്ചു

ഓൺലൈൻ ​ഗെയിമുകൾ നിരോധിച്ച് തമിഴ്നാട് സർക്കാർ പ്രത്യേക ഓർഡിനൻസ് ഇറക്കി. തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് ഓൺലൈൻ ഗെയിമിംഗ് നിരോധിച്ചുള്ള ഓർഡിനൻസിൽ ഒപ്പുവെച്ചു. ഓൺലൈൻ ​ഗെയിമിൽ ഏർപ്പെട്ടാൽ 5,000 രൂപ പിഴയും ആറുമാസം തടവും ശിക്ഷയും ലഭിക്കും.

ഓൺലൈൻ ​ഗെയിമിൽ പണം നഷ്ടപ്പെട്ടതിനെ തുടർന്ന നിരവധിയാളുകൾ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് ​ഗെയിമുകൾ സർക്കാർ നിരോധിച്ചത്. 1930 ലെ തമിഴ്‌നാട് ഗെയിമിംഗ് ആക്റ്റ് (1930 ലെ തമിഴ്‌നാട് ആക്റ്റ് III) ഭേദഗതി ചെയ്താണ്  ഓർഡിനൻസ് ഇറക്കിയത്. തമിഴ്നാട്ടിൽ ഓൺലൈൻ ​ഗെയിമുകൾ നടത്തുവർക്ക് പതിനായിരം രൂപ പിഴയും രണ്ട് വർഷം ശിക്ഷയും ലഭിക്കും. ഓർഡിനൻസ് പ്രകാരം കമ്പ്യൂട്ടറോ മറ്റ് ഏതെങ്കിലും ഉപകരണമോ ഉപയോ​ഗിച്ച് ചൂതാട്ടം നടത്തുന്നത് നിരോധിച്ചു. 

ഓൺ‌ലൈൻ ഗെയിമിംഗ്  ജനങ്ങലെ  വഞ്ചിക്കുകയാണെന്നും ചിലർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും ഓൺലൈൻ ​ഗെയിമുകൾ നിരോധിച്ചുള്ള ഉത്തരവിൽ വ്യക്തമാക്കുന്നു. ചൂതാട്ടത്തിൽ വിജയിക്കുന്നവർക്ക് ഇലട്രോണിക് ഫണ്ട് ട്രാൻസ്ഫർ വഴി സമ്മാന തുക കൈമാറുന്നതും നിരോധിച്ചിട്ടുണ്ട്.  

മുൻനിര സിനിമാ, ക്രിക്കറ്റ് താരങ്ങളെയും ഉപയോ​ഗിച്ചാണ് ഓൺലൈൻ ​ഗെയിമിങ്ങ് കമ്പനികൾ പരസ്യം നൽകിയിരുന്നത്. പരസ്യത്തിൽ ആകൃഷ്ടരായ നിരവധി പേർക്കാണ് ​ഗെയിമിൽ പണം നഷ്ടപ്പെട്ടത്. തമിഴ്നാട്ടിൽ മാത്രം 50 ഓളം പേരാണ് ഇത്തരത്തിൽ ആത്മഹത്യ ചെയ്തത്. 

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

സ്വര്‍ണ്ണ വിലയിടിവ് തുടരുന്നു; നാലുദിവസത്തിനിടെ കുറഞ്ഞത് 1,280 രൂപ

More
More
Web Desk 15 hours ago
Keralam

ഗോപി കോട്ടമുറിക്കൽ കേരള ബാങ്കിന്റെ പ്രഥമ പ്രസിഡന്റ്

More
More
National Desk 1 day ago
Keralam

നിവാര്‍ ചുഴലിക്കാറ്റ് ദുര്‍ബലമാവുന്നു; വ്യാപക നാശനഷ്ടങ്ങള്‍

More
More
Web Desk 1 day ago
Keralam

മുരളീധരന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും - മുല്ലപ്പള്ളി

More
More
Web Desk 1 day ago
Keralam

വി ഡി സതീശനെതിരെ അന്വേഷണം: സര്‍ക്കാര്‍ സ്പീക്കറുടെ അനുമതിതേടി

More
More
National Desk 1 day ago
Keralam

കേന്ദ്രത്തിന്റെ ജിഎസ്ടി വായ്പയെടുക്കല്‍ പദ്ദതിയെ ഒടുവില്‍ കേരളവും അംഗീകരിച്ചു

More
More