ന്യൂഡല്‍ഹി: ബിജെപി-ആര്‍എസ്എസ് കാഴ്ച്ചപ്പാടില്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും വിദ്യാഭ്യാസം ലഭിക്കരുതെന്നാണ് എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എസ്സി-എസ്റ്റി വിദ്യാര്‍ഥികള്‍ക്കായുളള സ്കോളര്‍ഷിപ്പ് മരവിപ്പിച്ച കേന്ദ്രത്തിന്റെ നടപടി 60 ലക്ഷത്തോളം ദളിത് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസത്തെയാണ് ബാധിച്ചത് എന്ന് രാഹുല്‍ ആരോപിച്ചു.
രാജ്യത്തെ ആദിവാസികള്‍ക്കും ദളിതര്‍ക്കും വിദ്യാഭ്യാസം നിഷേധിക്കുന്നത് ബിജെപിയുടെയും ആര്‍എസ്എസിന്റെയും അജണ്ടയാണ്. അവര്‍ സ്വയം ന്യായങ്ങള്‍ നിരത്തി ആ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണ് എന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകരുടെ പ്രക്ഷോപത്തിനിടെ പോലീസ് കര്‍ഷകനെ തല്ലുന്ന ചിത്രവും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരുന്നു. വളരെ ദുഖമുണ്ടാക്കുന്ന ചിത്രമാണ് ഇത്. ജയ് ജവാന് ജയ് കിസാന്‍ എന്നതാണ് നമ്മുടെ മുദ്രാവാക്യം എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഹങ്കാരം ജവാനെ കിസാനെതിരാക്കി മാറ്റി. ഇത് അത്യന്തം അപകടകരമാണ് എന്ന് രാഹുല്‍ ചിത്രത്തിനു മുകളില്‍ കുറിച്ചു.