ശക്തമായ പ്രചാരണങ്ങള്‍ക്കൊടുവില്‍ ഹൈദരാബാദില്‍ വോട്ടിംഗ് പുരോഗമിക്കുന്നു

ഹൈദരാബാദ്: ഏറെ നാളത്തെ പ്രചാരണങ്ങള്‍ക്കുശേഷം ഹൈദരാബാദില്‍ വോട്ടിംഗ് പുരോഗമിക്കുന്നു. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുളള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. 74.67 ലക്ഷം വോട്ടര്‍മാരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തുക. തെലങ്കാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നഗരത്തിലെ 2927 സ്ഥലങ്ങളിലായി 9101 പോളിംഗ് സ്‌റ്റേഷനുകളാണ് സ്ഥാപിച്ചത്. രാവിലെ ഏഴു മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം ആറിന് അവസാനിക്കും. ഡിസംബര്‍ നാലിനാണ് വോട്ടെണ്ണല്‍.

ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി (ടിഅആര്‍എസ്), ബിജെപി, അസസുദ്ദിന്‍ ഒവൈസിയുടെ എഐഎംഐഎം എന്നീ പാര്‍ട്ടികള്‍ തമ്മിലാണ് പ്രധാന പോരാട്ടം. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാനും 2023ല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കാനുമായി ബിജെപി ശക്തമായ പ്രചാരണമാണ് നടത്തിയത്. മുതിര്‍ന്ന നേതാക്കളായ കേന്ദ്രമന്ത്രി അമിത് ഷാ, പാര്‍ട്ടി പ്രസിഡന്റ് നദ്ദ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, സ്മൃതി ഇറാനി, ജി കിഷന്‍ റെഡ്ഡി തുടങ്ങിയ നേതാക്കള്‍ പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇത്തവണ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് പകരം ബാലറ്റ് പേപ്പറുകളാണ് തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്. കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോളിംഗ് തുടങ്ങുന്നിനു മുന്‍പും ശേഷവും സാനിറ്റൈസ് ചെയ്യണം. വോട്ട് ചെയ്യാന്‍ വരുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം തുടങ്ങി കര്‍ശന മാര്‍ഗനിര്‍ദേശങ്ങളാണുളളത്.

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More