ആമസോൺ മഴക്കാടുകളിലെ വനനശീകരണം 12 വർഷത്തെ ഏറ്റവും ഉയർന്ന നിലയില്‍

ബ്രസീലിലെ ആമസോൺ മഴക്കാടുകളിലെ വനനശീകരണം 12 വർഷത്തെ ഏറ്റവും ഉയർന്ന നിലയില്‍.  പ്രസിഡന്റ് ജയര്‍ ബോള്‍സനാരോ പരിസ്ഥിതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലമാക്കുന്ന നയങ്ങളാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം പലതവണ ഉയര്‍ന്നിട്ടുണ്ട്. 2020ല്‍ 11,088 ചതുരശ്ര കിലോമീറ്ററുകളോളം മഴക്കാടുകളാണ് കത്തിനശിച്ചതെന്ന് ബ്രസീലിലെ ദേശീയ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഇൻപെ അറിയിച്ചു.

 2019 ഓഗസ്റ്റ് മുതല്‍ 2020 ജൂലൈ വരെയുള്ള സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പരിശോധിച്ചതിനു ശേഷമാണ് ഔദ്യോഗിക വാര്‍ഷിക കണക്ക് രാജ്യം പുറത്തുവിട്ടത്. ബോൾസോനാരോ അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പുള്ള 2018ൽ 7,536 ചതുരശ്ര കിലോമീറ്ററുകളോളം വനമാണ് നശിച്ചത്. അതില്‍നിന്നും ഗണ്യമായ വർദ്ധനവാണ് ഇത്തവണ ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വനനശീകരണം കുറവാണെന്നാണ് ബോള്‍സനാരോ സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ലോകത്തിലെ ഏറ്റവും വലിയ മഴക്കാടാണ് ആമസോൺ. ധാരാളം കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്നതിനാല്‍ അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കുവാനും കാലാവസ്ഥാ വ്യതിയാനം തടയുന്നതിനും ഇവയുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷികമാണ്. ‌ 

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More