സ്വര്‍ണവില ഒറ്റയടിക്ക് പവന് 600 രൂപകൂടി

സംസ്ഥാനത്ത് സ്വര്‍ണവില പവന് ഒറ്റയടിക്ക് 600 രൂപകൂടി 36,720 രൂപയായി. ഗ്രാമിന് 75 രൂപകൂടി 4590 രൂപയുമായി. 36,120 രൂപയായിരുന്നു ബുധനാഴ്ച പവന്റെ വില. കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിലെ പുരോഗതിയെതുടര്‍ന്ന് കഴിഞ്ഞയാഴ്ച കനത്ത ഇടിവ് നേരിട്ട സ്വര്‍ണത്തിന് ഡോളറിന്റെ തളര്‍ച്ചയാണ് ആശ്വാസമായത്.

രാജ്യാന്തര വിപണിയിലും സ്വര്‍ണവില കൂടി. ട്രോയ് ഔണ്‍സിന് 1,830 ഡോളര്‍ നിലവാരത്തിലെത്തി. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 49,172 രുപ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു. 

കഴിഞ്ഞ 21 ദിവസത്തിനിടെ 3000 രൂപയോളം താഴ്ന്നതിന് ശേഷമാണ് സ്വർണവില കഴിഞ്ഞ മൂന്നുദിവസമായി ഉയരുന്നത്. 

Contact the author

Business Desk

Recent Posts

Web Desk 2 weeks ago
Economy

ക്രേയ്‌സ് ബിസ്‌കറ്റ് 500 കോടി രൂപ കേരളത്തില്‍ നിക്ഷേപിക്കും

More
More
Business Desk 3 weeks ago
Economy

വിപണിയില്‍ കാളക്കുതിപ്പ്; സെന്‍സെക്സ് ആദ്യമായി 60,000 പോയിന്റ് കടന്നു

More
More
Web Desk 1 month ago
Economy

ആപ്പിള്‍ കിലോ​ഗ്രാമിന് 15 രൂപ; നടുവൊടിഞ്ഞ് കർഷകർ

More
More
Web Desk 3 months ago
Economy

എസ്ബിഐ എടിഎമ്മില്‍ നാലുതവണയില്‍ കൂടുതല്‍ പോയാല്‍ കൈപൊള്ളും

More
More
Web Desk 5 months ago
Economy

ഇന്ധനവില സെഞ്ച്വറിയിലേക്ക്; ഇന്നും കൂട്ടി

More
More
Web Desk 5 months ago
Economy

തെരഞ്ഞെടുപ്പ് കഴിഞ്ഞു; പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിച്ചു തുടങ്ങി

More
More