രാജ്യദ്രാഹ കുറ്റം ചുമത്തപ്പെട്ട കനയ്യകുമാറിന്റെ വിചാരണക്ക് അനുമതി നല്കിയ ആംആദ്മി പാര്‍ട്ടിക്കും അരവിന്ദ് കെജ്രിവാളിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ്.
"മഹാനായ കെജ്രിവാൾ ജി എന്താണ് താങ്കളോട് പറയേണ്ടത് നട്ടെല്ലില്ലാത്തവന്‍ എന്നു വിളിച്ചാൽ അത് പ്രശംസയാവും നിങ്ങള്‍ അത്രക്ക് പോലുമില്ല. ആംആദ്മിക്ക് ഇല്ലേയില്ല" എന്നാണ് അനുരാഗ് കശ്യപിന്റെ ട്വീറ്റ്.
ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ പ്രസിഡന്റായിരിക്കെ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്ന് ആരോപിച്ചാണ് ഡൽഹി പൊലീസ് കനയ്യകുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. കനയ്യകുമാറിന്റെ വിചാരണക്ക് പ്രോസിക്യൂഷൻ അനുമതി കൊടുത്തതിൽ കെജ്റിവാളിനെതിരെ വിമർശനം വ്യാപകമാണ്. അതേസമയം പ്രോസിക്യൂഷൻ അനുമതി പിന്‍വലിക്കില്ലെന്ന് ആംആദ്മി പാര്‍ട്ടി വ്യക്തമാക്കി