രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂടിയത്. ഇതോടെ ഇന്ധന വില രണ്ടു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലായി. സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍വില 85 രൂപയിലെത്തി. നവംബർ 20ന് ശേഷം പെട്രോൾ ലിറ്ററിന് 2.40 രൂപയും ഡീസലിന് 3.36 രൂപയുമാണ് കൂടിയത്.
കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യൻ ഓയിൽ കമ്പനികൾ നിർത്തിവച്ചിരുന്ന പ്രതിദിന വില നിയന്ത്രണം നവംബർ 20ന് പുന്നരാരംഭിച്ചതോടെയാണ് വില വീണ്ടും ഉയർന്നു തുടങ്ങിയത്. കോവിഡ് സാമ്പത്തിക പ്രതിസന്ധിയില്‍ ജനങ്ങളുടെ നടുവൊടിക്കുന്നതാണ് ഈ ഇന്ധന വില വര്‍ധനവ് എന്ന് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. എന്നിട്ടും ഇതുസംബന്ധിച്ച് യാതൊരു പ്രതികരണവും നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.