സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയൊരുക്കാന്‍ മഹാരാഷ്ട്രയില്‍ ശക്തി ആക്റ്റ് ഒരുങ്ങുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ശക്തി ആക്റ്റ് എന്ന പേരിലിറക്കിയ കരടിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം. ശക്തി ആക്റ്റ് നിലവില്‍ വരുന്നതോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ കുറ്റകൃത്യങ്ങള്‍ നടത്തുന്നര്‍ക്ക് വധശിക്ഷ, ജീവപര്യന്തം തടവ്, കനത്ത പിഴ തുടങ്ങിയ കര്‍ശനമായ ശിക്ഷകള്‍ നടപ്പിലാക്കും. ശക്തി ക്രിമിനല്‍ ആക്റ്റ് (മഹാരാഷ്ട്ര ഭേദഗതി) നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.ഡിസംബര്‍ 14,15 തിയതികളില്‍ നടക്കാനിരിക്കുന്ന രണ്ടുദിവസത്തെ ശീതകാല സമ്മേളനത്തില്‍ കരട് ബില്‍ അവതരിപ്പിക്കും.

ഇരുസഭകളുടെയും അംഗീകാരം ലഭിച്ചാല്‍ ബില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ രാഷ്ട്രപതിയ്ക്ക് അയക്കും. ഇന്ത്യന്‍ പീനല്‍ കോഡിലെ പ്രസക്തമായ വകുപ്പുകളായ കോഡ് ഓഫ് ക്രിമിനല്‍ പ്രോസീജ്യറും പോക്‌സോയും ഭേദഗതി ചെയ്യുന്നതുള്‍പ്പെടെയുളള മാറ്റങ്ങളാണ് ശക്തി ആക്റ്റിലൂടെ നടപ്പിലാക്കുക. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളുള്‍പ്പെട്ട കേസുകളില്‍ പതിനഞ്ച് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനും 30 ദിവസത്തിനുളളില്‍ വിചാരണ പൂര്‍ത്തിയാക്കാനും വ്യവസ്ഥ ചെയ്യുന്ന നിയമമാണ് ശക്തി. കരട് ബില്ലിന്റെ പ്രധാന സവിശേഷത വധശിക്ഷയാണ്. കുറ്റവാളികള്‍ക്ക് വധശിക്ഷയൊ കടുത്ത പിഴയും പത്തുവര്‍ഷത്തില്‍ കുറയാതെ തടവുശിക്ഷയൊ ലഭിക്കും.

പുതിയ ബില്ല് പ്രകാരം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കേസുകള്‍ അന്വേഷിക്കുന്നതിനും വിചാരണയ്ക്കുമായി പ്രത്യേക പോലീസ് സംഘങ്ങളും കോടതികളും രൂപീകരിക്കും. ആസിഡ് ആക്രമണം പോലുളള കേസുകളില്‍ പത്തു ലക്ഷം രൂപ പ്ലാസ്റ്റിക് സര്‍ജറിക്കായി ഇരയ്ക്ക് നല്‍കും. ഈ തുക പ്രതിയില്‍ നിന്ന് പിഴയായി വാങ്ങും. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതും അപമാനിക്കുന്നതും രണ്ടുവര്‍ഷം വരെ ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും നല്‍കുന്ന കുറ്റകൃത്യമാകും. സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഇതില്‍ ഉള്‍പ്പെടും.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More