യോഗിയുടെ വിവാദ ലവ്ജിഹാദ് വിരുദ്ധ നിയമത്തിനെതിരെ പൊതുതാൽപര്യ ഹർജി

ഉത്തർപ്രദേശ സർക്കാർ പാസാക്കിയ ലവ് ജിഹാദ് വിവാഹ വിരുദ്ധ നിയമത്തിനെതിരെ  കോടതിയിൽ പൊതു താൽപര്യ ഹർജി. അഭിഭാഷകനായ സൗരവ് കുമാറാണ് നിയമത്തിനെതിരെ അലഹാബാദ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. യോ​ഗി ആദിത്യനാഥ് സർക്കാർ പാസാക്കിയ നിയമം ഭരണഘടനയോടും ധാർമികതയോടുമുള്ള അവഹേളനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്. മനുഷ്യാവകാശ ലംഘനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിയമം റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 

വിവാഹത്തിനായി മതം മാറുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി സിം​ഗിൾ ബഞ്ചിന്റെ ചുവട് പിടിച്ചാണ് നിയമം കൊണ്ടുവരുന്നതെന്ന മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ പ്രസ്താവന ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സിം​ഗിൾ ബഞ്ച് വിധി ഡിവിഷൻ ബഞ്ച് റദ്ദാക്കിയ കാര്യവും ഹർജിയിൽ സൂചിപ്പിച്ചിട്ടുണ്ട്. മതം പരിഗണിക്കാതെ   ഇഷ്ടമുള്ള  വ്യക്തിയുമായി ജീവിക്കാൻ അവകാശമുണ്ടെന്നായിരുന്നു രണ്ടം​ഗ ബഞ്ചിന്റെ വിധി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

മുസ്ലീ പരുഷന്മാർ ഹിന്ദു സ്ത്രീകളെ വിവാഹം കഴിച്ച് മതം മാറ്റുന്നത് തടഞ്ഞു കൊണ്ടുള്ള നിയമം നവംബർ 27 നാണ് .ഉത്തർപ്രദേശ് സർക്കാർ പാസാക്കിയത്.  നിയമ വിരുദ്ധമായി മതപരിവർത്തനം നടത്തി വിവാഹം കഴിച്ചാൽ വർഷം തടവും 5000 രൂപ പിഴയും ശിക്ഷ ലഭിക്കുന്നതാണ് വിവാദ ലവ്ജിഹാദ് വിരുദ്ധ നിയമം. 


Contact the author

Web Desk

Recent Posts

National Desk 19 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
National Desk 1 day ago
National

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ

More
More
Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More