ജീവിതത്തിൽ ആദ്യമായി കൈപ്പത്തിക്ക് അല്ലാതെ വോട്ടുചെയ്തു: രാജ്മോഹൻ ഉണ്ണിത്താൻ

കാസർകോട്: ആദ്യമായി കൈപ്പത്തിക്ക് അല്ലാതെ വോട്ട് ചെയ്തെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഇത്തവണ എം.പിക്ക് വോട്ടുള്ള വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി ലീഗ് പ്രതിനിധിയാണ് മത്സരരംഗത്തുള്ളത്. പടന്നക്കാട് എസ്എൻ യുപി സ്കൂളിലെ ബൂത്തിലായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ വോട്ട്.

മികച്ച പോളിംഗ് ആണ് കാസർകോട് ജില്ലയില്‍ നടക്കുന്നത്. ഏറ്റവും പുതിയ വിവരമനുസരിച്ച് പോളിംഗ് 65% കടന്നു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും മികച്ച പോളിംഗ് തുടരുകയാണ്. ബിജെപിക്ക് അല്പമെങ്കിലും മേല്‍ക്കൈ അവകാശപ്പെടാവുന്ന ചുരുക്കം ചില പ്രദേശങ്ങളില്‍ ഒന്നാണ് മ​ഞ്ചേ​ശ്വ​രം നി​യോജകമ​ണ്ഡലം ഉള്‍പ്പെടുന്ന ഭാഗങ്ങള്‍. അതുകൊണ്ടുതന്നെ അക്ഷരാര്‍ഥത്തില്‍ ത്രികോണ മത്സരമാണ് കാസർകോട് നടക്കുന്നത്.

ദീ​ർ​ഘ​കാ​ലം ഇ​ട​തി​ന്​ മേ​ൽ​ക്കോ​യ്​​മ​യു​ണ്ടാ​യി​രു​ന്ന ജി​ല്ലയാണ് കാസർകോട്. 2015ൽ ​അ​ത്​ കൈ​വി​ട്ടു​. 35 വ​ർ​ഷ​ത്തെ ആ​ധി​പ​ത്യ​ത്തി​നു​ശേ​ഷം ലോ​ക്​​​സ​ഭ​യും കൈ​വി​ട്ടു. ഇക്കുറി എല്ലാം തിരിച്ചു പിടിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. എന്നാല്‍ കഴിഞ്ഞ തദ്ദേശസ്വയംഭരണ, പാർലമെന്റ്, അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ ഐക്യ ജനാധിപത്യ മുന്നണി നേടിയ വിജയത്തിന്റെ തുടര്‍ച്ചതന്നെയായിരിക്കും ഇക്കുറിയും ഉണ്ടാവുകയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറയുന്നു.

Contact the author

News Desk

Recent Posts

Web Desk 4 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 4 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 6 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 8 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 8 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 8 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More