കോര്‍പ്പറേഷനുകള്‍ എല്‍ഡിഎഫ് തൂത്തുവാരി; 10 കൊല്ലത്തിനു ശേഷം കൊച്ചി എല്‍ഡിഎഫിനൊപ്പം

തിരുവനന്തപുരം: സംസ്ഥാനത്ത് ആകെയുള്ള ആറ് കോര്‍പ്പറേഷനുകളില്‍ കോഴിക്കോട്, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചു. കണ്ണൂരില്‍ യുഡിഎഫ് പിടിച്ചു. തൃശൂരില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 24 സീറ്റുകള്‍ വീതമാണ് ലഭിച്ചത്.

കണ്ണൂര്‍ കോര്‍പ്പറേഷന്‍

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എക്കാലത്തെയും പോലെ യുഡിഎഫ്  നിലനിര്‍ത്തി. ആകെയുള്ള 55 സീറ്റുകളില്‍ 34 സീറ്റുകള്‍ നേടിയാണ്‌ യുഡിഎഫ് വിജയക്കൊടി നാട്ടിയത്. എല്‍ഡിഎഫ് 19 സീറ്റുകള്‍ നേടി. ബിജെപിക്ക് ഒറ്റ സീറ്റു മാത്രമാണ് നേടാനായത്. 2015 ലെ തെരഞ്ഞെടുപ്പ് ഫലമനുസരിച്ച് 27 സീറ്റുകള്‍ നേടി വിജയിച്ച യുഡിഎഫ് 7 സീറ്റുകള്‍ കൂടുതല്‍ നേടിയാണ്‌ കൂടുതല്‍ മെച്ചപ്പെട്ട വിജയമാണ് ഇത്തവണ നേടിയത്.

കോഴിക്കോട് കോര്‍പ്പറേഷന്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ രൂപീകരിച്ച കാലം മുതല്‍ നഗരസഭ ഭരിച്ച ഇടതുമുന്നണി 2020 ലും വിജയം ആവര്‍ത്തിച്ചിരിക്കുകയാണ്.കഴിഞ്ഞ നാലര പതിറ്റാണ്ടിലധികമായി കോര്‍പ്പറേഷന്‍ ഭരണം കയ്യാളുന്ന എല്‍ഡിഎഫ് 2015 ല്‍ ആകെയുള്ള 75 സീറ്റുകളില്‍ 47 സീറ്റുകളാണ് നേടിയത്. ഇത്തവണ ഒരു സീറ്റിന്റെ വര്‍ദ്ധനവാണ് എല്‍ഡിഎഫിന് നേടാനായത്.  എല്‍ഡിഎഫ് -48, യുഡിഎഫ് - 14, എന്‍ഡിഎ - 7, മറ്റുള്ളവര്‍ 6 എന്നിങ്ങനെയാണ് മുന്നണികള്‍ നേടിയ സീറ്റുകള്‍.   

തൃശൂര്‍ കോര്‍പ്പറേഷന്‍

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 24 സീറ്റുകള്‍ നേടിയാണ്‌ വിജയിച്ചത്. യുഡിഎഫ് 23 സീറ്റുകള്‍ നേടി തൊട്ടടുത്തെത്തി. എന്‍ഡിഎ ആകെ അഞ്ചു സീറ്റുകളാണ് നേടിയത്. കഴിഞ്ഞ ഇടതുമുന്നണി ഭരിച്ച തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ ഇത്തവണ അവര്‍ക്ക് സീറ്റുകള്‍ കുറഞ്ഞെങ്കിലും ഭരണം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. 

കൊച്ചി കോര്‍പ്പറേഷന്‍ 

പത്തുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം കൊച്ചി കോര്‍പ്പറേഷന്‍ തിരിച്ചുപിടിച്ച് സിപിഎം. എല്‍ഡിഎഫിന് 34, യുഡിഎഫ് 31, ബിജെപി 5, ലീഗ് വിമതര്‍ 2, കോണ്‍ഗ്രസ് വിമതന്‍ 1, എല്‍ഡിഎഫ് വിമതന്‍ 1 എന്നിങ്ങനെയാണ് സീറ്റുകളാണ് ലഭിച്ചത്. ഭരണം ഉറപ്പിക്കാന്‍ ഇടതുവിമതന്റെ പിന്തുണ മാത്രം നേടിയാല്‍ മതി.

അതേസമയം ബിജെപി ഒഴികെയുളള സ്ഥാനാര്‍ത്ഥികളെ ഒപ്പം നിര്‍ത്തി അധികാരം നിലനിര്‍ത്താനുളള ശ്രമത്തിലാണ് യുഡിഎഫ്. വരും ദിവസങ്ങളില്‍ കൊച്ചി വലിയ രാഷ്ട്രീയ കൊടുക്കല്‍ വാങ്ങലുകള്‍ക്കാണ് സാക്ഷ്യം വഹിക്കാന്‍പോകുന്നത്. യുഡിഎഫിന്റെ ശക്തിദുര്‍ഗത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാനായത് എല്‍ഡിഎഫിന് വലിയ അത്മവിശ്വാസമാണ് നല്‍കിയത്.

കൊല്ലം കോര്‍പ്പറേഷന്‍

കൊല്ലം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. സംസ്ഥാനത്തെ ആകെയുള്ള 6  കോര്‍പ്പറേഷനുകളില്‍ ഏറ്റവും വലിയ ലീഡാണ് എല്‍ഡിഎഫിന് ലഭിച്ചത്. ആകെയുള്ള 55 സീറ്റുകളില്‍ 38 സീറ്റുകളാണ് എല്‍ഡിഎഫ് നേടിയത്. യുഡിഎഫിന് വെറും 9 സീറ്റുകള്‍ മാത്രമാണ് നേടാനായത്. 6 സീറ്റുകള്‍ എന്‍ഡിഎ നേടി.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ 

തലസ്ഥാന നഗരം ഭരിക്കാമെന്ന ബിജെപിയുടെ ആഗ്രഹ ചിന്തയ്ക്ക് ഏറ്റവും കടുത്ത അടിയാണ് തിരുവനന്തപുരം നഗരസഭയില്‍ കിട്ടിയത്. ആകെയുള്ള 100 സീറ്റുകളില്‍ 51 സീറ്റുകളാണ് എല്‍ഡിഎഫ് നേടിയത്. യുഡിഎഫ് വെറും 10 സീറ്റുകളിലേക്ക് ഒതുങ്ങി. തലസ്ഥാന നഗരഭരണം പിടിച്ചെടുക്കാന്‍ അരയും തലയും മുറുക്കി രംഗത്തുവന്ന ബിജെപിക്ക് കഴിഞ്ഞ തവണത്തെക്കാള്‍ 5 സീറ്റുകള്‍ കുറവാണ് ലഭിച്ചത്. 34  സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചിരിക്കുന്നത്.  

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More