മാതാപിതാക്കളില്ലാത്ത കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് ധനസഹായം

Representative Photo

തിരുവനന്തപുരം: മാതാപിതാക്കള്‍ ഇല്ലാത്ത കുട്ടികള്‍ക്കും, മാതാവോ പിതാവോ ഇല്ലാത്ത കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന സ്നേഹപൂര്‍വ്വം പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. രക്ഷിതാക്കള്‍  ഇല്ലാത്ത, സാമ്പത്തീക പിന്നോക്കാവസ്ഥ അനുഭവിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന പദ്ധതിയാണ് സ്‌നേഹപൂര്‍വം. ഇത്തരം കുട്ടികള്‍ അനാഥാലയങ്ങളില്‍ എത്തപ്പെടാതെ സ്വഭവനങ്ങളിലോ ബന്ധുഗൃഹങ്ങളിലോ താമസിച്ച് അവരുടെ കുടുംബാംഗങ്ങളുടെ സംരക്ഷണത്തില്‍ വളര്‍ന്ന് വിദ്യാഭ്യാസം നേടിക്കൊടുക്കുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശം. മാതാപിതാക്കള്‍ ജീവിച്ചിരിപ്പുളള എച്ച്.ഐ.വി, എയ്ഡ്‌സ് ബാധിതരായ കുട്ടികളെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 70,000 ത്തോളം കുട്ടികള്‍ക്കാണ് ഈ പദ്ധതിയുടെ ആനൂകൂല്യം ലഭിക്കുന്നത്.

പലതരം സാഹചര്യങ്ങളാല്‍ കൈത്താങ്ങ്‌ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് മറ്റു കുട്ടികളെപ്പോലെ വളരാനുള്ള സാഹചര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി സാമൂഹ്യനീതിവകുപ്പ് 12.20 കോടിയുടെ ഭരണാനുമതിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. പ്രതിമാസ ധനസഹായ പദ്ധതിയാണ് സ്‌നേഹപൂര്‍വം. സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ ഡിഗ്രി, പ്രൊഫഷണല്‍ ക്ലാസുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ ധനസഹായമായാണ് തുക അനുവദിക്കുന്നത്.

5 വയസിനു താഴെയുള്ള കുട്ടികള്‍ക്കും, 1 മുതല്‍ 5 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും പ്രതിമാസം 300 രൂപ, 6 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 500 രൂപ, 11, 12 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 750 രൂപ,ഡിഗ്രി,പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് പ്രതിമാസം 1000രൂപ എന്നിങ്ങനേയാണ് പ്രതിമാസ ധനസഹായം അനുവദിക്കുന്നത്.  സര്‍ക്കാര്‍ മേഖലയിലെ ഐ.ടി.ഐ, പോളിടെക്‌നിക്കുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ കൂടി നിലവിലെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സ്‌നേഹപൂര്‍വം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് പ്രതിമാസം 750 രൂപ വീതമാണ് ധനസഹായം അനുവദിക്കുന്നത്. ഒരാള്‍ ഒന്നിലധികം തവണ ധനസഹായം കൈപ്പറ്റുന്നത് തടയുവാനായി ഗുണഭോക്താക്കളില്‍ ഡി.ബി.ടി. (Direct Benefit Transfer) മുഖേനയായിരിക്കും ധനസഹായം അനുവദിക്കുന്നത്. 

അനാഥരായ കുട്ടികളെ പഠിപ്പിക്കാനും അവരെ മാനസികാരോഗ്യമുള്ളവരാക്കി വളര്‍ത്തിക്കൊണ്ടുവരാനും അവരവരുടെ ബന്ധുക്കളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുക എന്നതാണ് സ്നേഹപൂര്‍വ്വം പദ്ധതി വിഭാവനം ചെയ്യുന്നത്.

 

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 5 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More