കോഴിക്കോട് കൂടുതല്‍ പേരില്‍ ഷി​ഗല്ല രോ​ഗലക്ഷണം; കടുത്ത ജാഗ്രത

കോഴിക്കോട്:  കോഴിക്കോട് ഷി​ഗല്ല രോ​ഗലക്ഷണം റിപ്പോർട്ട് ചെയ്തവരുടെ എണ്ണം അൻപത് കടന്നു. ഇതേ തുടർന്ന് അതീവ ജാ​ഗ്രതാ നിർദേശവുമായി ആരോ​ഗ്യവകുപ്പ് രം​ഗത്തെത്തി. വീടുകൾ കയറിയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. രോ​ഗം പടർന്നുപിടിക്കാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ഷി​ഗല്ല സ്ഥിരീകരിച്ചത്. തുടക്കത്തിൽ അഞ്ച് പേർക്കായിരുന്നു രോ​ഗലക്ഷണം. പിന്നീട് കൂടുതൽ പേർക്ക് രോ​ഗലക്ഷണം കണ്ടെത്തുകയായിരുന്നു. കടലുണ്ടി, ഫറോക്ക്, പെരുവയല്‍, വാഴൂര്‍ പ്രദേശങ്ങളിലും ഷി​ഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കടുത്ത വയറുവേദന, വയറിളക്കം, മനംപുരട്ടല്‍, ഛര്‍ദ്ദില്‍,പനി തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. വെളളത്തിലൂടെയാണ് പൊതുവേ ഷിഗെല്ല പടരുന്നത്. ബാക്ടീരിയ കുടലിനെയാണ് ബാധിക്കുക. കുടലിനു പുറത്തെ ശ്ലേഷ്മസ്തരം തകര്‍ത്ത് അകത്തുളള കോശങ്ങള്‍ നശിപ്പിക്കുകയാണ് ഇവ ചെയ്യുക. ബാക്ടീരിയ കുടലിലേക്ക് കയറുന്നതിനാല്‍ ചികിത്സ പ്രയാസമാണ്. നിര്‍ജലീകരണം മൂലമാണ് മരണങ്ങള്‍ സംഭവിക്കുന്നത്.


Contact the author

News Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More