തിരുവനന്തപുരം: മുസ്ലിം ലീഗിന് മേധാവിത്വമുളള മുന്നണിയാണ് യു.ഡി.എഫ് എന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. സി.എച്ച് മുഹമ്മദ് കോയയെ തൊപ്പി ഊരിച്ച് സ്പീക്കറാക്കിയ കോൺഗ്രസ് ഇന്നില്ലെന്നും മുരളീധരൻ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന ഫെയ്സ്ബുക്കില്‍ ഒതുങ്ങുമോ? ആത്മാര്‍ഥമെങ്കില്‍ സപ്തകക്ഷിപങ്കാളിത്തം മുഖ്യമന്ത്രി തളളിപ്പറയണമെന്നും വി.മുരളീധരന് പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധി ബിജെപിക്ക് അനുകൂലമാണ്. മുസ്ലിം ലീഗും കോണ്‍ഗ്രസും സിപിഎമ്മിനെ പിന്തുണച്ചു. അതുകൊണ്ടാണ് അവര്‍ക്ക് പിടിച്ച് നില്‍ക്കാനായതെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് നേതൃത്വം ലീഗാണെന്ന് ബിജെപി മുന്‍പേ പറഞ്ഞതാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് ശിഥിലമാകുകയാണ്.
മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാർത്ഥമെങ്കിൽ സപ്തകക്ഷിയിലെ പങ്കാളിത്തം തള്ളണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.