സിപിഐ നേതാവിന്റെ റിസോർട്ടിൽ ലഹരി മരുന്നു പാർട്ടി; രാഷ്ട്രീയ വിവാദം കനക്കുന്നു

ഇടുക്കി വാ​ഗമണ്ണിൽ സിപിഐ നേതാവിന്റെ ഉടമസ്ഥതതയിലുള്ള റിസോർട്ടിൽ നിശാപാർട്ടിക്കിടെ ലഹരി മരുന്നു പിടികൂടിയതിൽ രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. പാർട്ടിയിൽ പങ്കെടുത്ത 60 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 25 സ്ത്രീകളും പാർട്ടിയിൽ പങ്കെടുത്തു. ഇവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.  നിശാപാർട്ടിക്ക് പിന്നിൽ 9 പേരാണാണെന്ന് പൊലീസ് കണ്ടെത്തിയത്.  കൊച്ചിയിൽ നിന്നാണ് ഇവർ വാ​ഗമണ്ണിൽ എത്തിയത്.  സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവർ പാർട്ടിയുടെ വിവരങ്ങൾ പങ്കുവെച്ചത്. എസ് പിയുടെ നിർദ്ദേശം അനുസരിച്ചാണ് റിസോർട്ടിൽ  റെയ്ഡ് നടത്തിയത്. എഎസ്പിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ലോക്കൽ പൊലീസിനെ വിവരം അറിയിക്കാതെയാണ് എസിപി റിസോർട്ടിൽ റെയ്ഡിന് എത്തിയത്. 

പാർട്ടിയിൽ പങ്കെടുത്തയാളുടെ കാറിൽ നിന്ന് പൊലീസ് ലഹരി മരുന്നു കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് സ്വദേശിയാണ് ഇയാൾ. എൽഎസ്ഡി സ്റ്റാമ്പ്, ഹെറോയിൻ എന്നീ ലഹരിമരുന്നുകലാണ് കണ്ടെടുത്തിട്ടുള്ളത്. 

റിസോർട്ട് ഉടമയും സിപിഐ നേതാവുമായി ഷാജി കുറ്റിക്കാടനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഏലപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റാണ് ഇയാൾ. പിറന്നാൾ ആഘോഷമാണ് റിസോർട്ടിൽ നടന്നതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. മൂന്നു മുറി മാത്രമാണ് ഇവർക്ക് നൽകിയതെന്നും ഷാജി പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സംഭവത്തിൽ കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രം​ഗത്തെത്തിയിട്ടുണ്ട്. റിസോർട്ടിലേക്ക് പ്രകടനവുമായി എത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാറിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്. കസ്റ്റഡിയിലുള്ളവരെ  രക്ഷിക്കാനുളള ശ്രമം നടക്കുന്നുണ്ടെന്ന് ഇബ്രാ​ഹിം കുട്ടി പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 3 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 3 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 3 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 3 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 3 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More