ബദൽ കാർഷിക നിയമം പാസാക്കാൻ കേരളം; കരട് തയ്യാറാക്കാൻ സബ്കമ്മിറ്റി

കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമത്തിനെതിരെ ബദൽ കാർഷിക നിയമത്തെ കുറിച്ച് കേരളം ആലോചിക്കുന്നു. പഞ്ചാബ് പാസാക്കിയ മാതൃകയിലുളള നിയമമാണ് കേരളത്തിന്റെ പരി​ഗണനയിലുള്ളത്. നിയമ നിർമാണത്തിനായി സബ്കമ്മിറ്റിയെ ചുമതലപ്പെടുത്തി.  

അതേസമയം   വിവാദമായി കാർഷിക നിയമ ഭേദ​ഗതി തള്ളാൻ കേരള നിയമസഭ പ്രത്യേക സമ്മേളനം വിളിക്കാൻ സർക്കാർ തീരുമാനിച്ചു. ഡിസംബർ 23 നാണ് സഭ സമ്മേളിക്കുക. കാർഷക നിയമം തള്ളൽ മാത്രമാണ് അജണ്ട്. കാർഷിക നിയമ ഭേ​ഗ​തിക്കെരെ സഭ പ്രമേയം പാസാക്കും. ഒരു മണിക്കൂർ നേരം കൊണ്ട് നടപടികൾ പൂർത്തിയാക്കി സഭ പിരിയും. ഭരണപക്ഷവും പ്രതിപക്ഷവും പ്രമേയത്തെ അനുകൂലിക്കും. ബിജെപി അം​ഗമായ ഒ രാജ​ഗോപാൽ വിട്ടുനിൽക്കുകയോ, പ്രമേയത്തെ എതിർക്കുകയോ ചെയ്തേക്കും.  കക്ഷി നേതാക്കൾ മാത്രമാണ് പ്രമേയ ചർച്ചയിൽ സംസാരിക്കുക. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കാർഷിക ഭേദ​ഗതി നിയമത്തിനെതിരെ  പ്രമേയം പാസാക്കാൻ  ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായാണ് തീരുമാനിച്ചത്. നിരാകരണ പ്രമേയത്തിന്റെ സാധ്യതകളെ കുറിച്ച് സർക്കാർ നിയമവിദ​ഗ്ധരുമായി ചർച്ച നടത്തിയിരുന്നു.  കാർഷിക നിയമത്തിനെതിരായ പ്രക്ഷോഭത്തോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാ​ഗമായാണ് നിയമത്തിനെതിരെ പ്രമേയം പാസാക്കുന്നത്. സംസ്ഥാനത്ത് കാർഷകി നിയമം നടപ്പാക്കില്ലെന്ന് കൃഷി മന്ത്രി വിഎസ് സുനിൽകുമാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

ധീരജിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

More
More
Web Desk 17 hours ago
Keralam

നെഹ്‌റുവും ഗാന്ധിയും ജയിലില്‍ കിടന്നിട്ടില്ലേ; നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇ പി ജയരാജന്‍

More
More
Web Desk 17 hours ago
Keralam

അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് തരൂര്‍; രാഹുലുമായി കൂടിക്കാഴ്ച നടത്തി

More
More
Web Desk 20 hours ago
Keralam

ജോലിയെടുക്കാതെ പദവിയില്‍ ഇരിക്കാമെന്ന് ആരും കരുതേണ്ട; ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

More
More
Web Desk 20 hours ago
Keralam

ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യും; ഒത്തുതീര്‍പ്പിനു ശ്രമിക്കുമെന്ന് നടന്‍

More
More
Web Desk 1 day ago
Keralam

ഏഷ്യാനെറ്റ് ന്യൂസ് ക്യാമറമാന്‍ ജിതേഷ് ജിത്തു വാഹനാപകടത്തില്‍ മരിച്ചു

More
More