ജല്ലിക്കട്ടിന് അനുമതി നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ചെന്നൈ: ജല്ലിക്കട്ട് ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍. അന്‍പത് ശതമാനം കാണികളെ മാത്രമേ അനുവധിക്കുകയുളളു, പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.തമിഴ്‌നാട്ടില്‍ പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ചാണ് കൊയ്ത്തുത്സവത്തിന്റെ മൂന്നാം ദിവസമാണ് മാട്ടുപൊങ്കല്‍ ആഘോഷിക്കുന്നത്. തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട ഒരു കായികവിനോദമാണ് ജല്ലിക്കട്ട്. ജല്ലിക്കട്ടില്‍ പങ്കെടുക്കുന്ന യുവാക്കള്‍ക്കിടയിലേക്ക് കാളയെ അഴിച്ചുവിടും, പങ്കെടുക്കുന്നവര്‍ കാളയുടെ കൊമ്പില്‍ പിടിച്ച് നിര്‍ത്തണം. ഏറ്റവും കൂടുതല്‍ നേരം കാളയെ പിടിച്ചുനിര്‍ത്തി അതിനെ നിയന്ത്രിക്കുന്നയാളെയാണ് വിജയിയായി പ്രഖ്യാപിക്കുക.

ബോസ് ഇന്‍ഡികസ് വിഭാഗത്തില്‍പ്പെടുന്ന കാളകളെ ജല്ലിക്കട്ടിനായി മാത്രം വളര്‍ത്താറുണ്ട്. ജല്ലിക്കട്ടില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന കാളകളെയാണ് പിന്നീട് പ്രത്യുത്പാദനത്തിനായി ഉപയോഗിക്കുക. 2017ല്‍ ജല്ലിക്കട്ട് പ്രാകൃതമായ ആചാരമാണെന്ന് ആരോപിച്ച് നിരവധി മൃഗക്ഷേമ സംഘടനകള്‍ രംഗത്തെത്തുകയും സുപ്രീംകോടതി ജല്ലിക്കട്ട് നിരോധിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ തമിഴ്‌നാടിന്റെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ് ജല്ലിക്കട്ടെന്ന് തമിഴ് രാഷ്ട്രീയപാര്‍ട്ടികളും ജനങ്ങളും വാദിച്ചു. സാമൂഹിക മാധ്യമങ്ങള്‍ വഴി നിരവധി കാംപൈയ്‌നുകളും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ വിലക്ക് നീക്കിയതായി തമിഴ്‌നാട് മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

2021 തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ ജല്ലിക്കട്ട് ആഘോഷത്തിന് അനുമതി നല്‍കിയുളള ഉത്തരവ്. കൊറോണ വൈറസ് വ്യാപിക്കാതിരിക്കാനായി സംസ്ഥാനത്തെ ബീച്ചുകള്‍, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ തുടങ്ങി ജനങ്ങള്‍ കൂടാനിടയുളള സ്ഥലങ്ങളില്‍ പുതുവത്സരാഘോഷങ്ങള്‍ നിരോധിച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More