കേരളത്തിൽ ജനിതക മാറ്റമുണ്ടായ കൊറോണ വൈറസ് കണ്ടെത്തിയതായി ആരോ​ഗ്യമന്ത്രി

കേരളത്തിൽ ജനിതക മാറ്റമുണ്ടായ കൊറോണ വൈറസ് കണ്ടെത്തിയതായി ആരോ​ഗ്യമന്ത്രി കെ കെ ഷൈലജ. ബ്രിട്ടണിൽ കണ്ടെത്തിയ  വൈറസാണോ എന്ന് അറിയാൻ കൂടുതൽ പഠനം വേണമെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരത്തിൽ ജനിതക മാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയാൽ നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും മന്ത്രി പറഞ്ഞു. ജനിതക മാറ്റം സംഭവിച്ച വൈറസിനെ ചെറുക്കാനും  വാക്സിൻ ഫലപ്രദമാണെന്നും മന്ത്രി വ്യക്തമാക്കി. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ബ്രിട്ടനിൽ നിന്ന്‌ കേരളത്തിൽ‌ എത്തിയ എട്ടു പേർക്ക്‌ കൊവിഡ്‌ സ്‌ഥിരീകരിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു. ബ്രിട്ടനിൽ നിന്ന എത്തുവർക്കുള്ള‌  പരിശോധന കർശനമാക്കുമെന്നും ഷൈലജ തിരുവനന്തപുരത്ത് പറഞ്ഞു. ഇവരുടെ  സ്രവം കൂടുതൽ പരിശോധനകൾക്കായി പൂനെയിലെ വൈറോളജി ലാബിലേക്ക്‌ അയച്ചിട്ടുണ്ട്. ജനിതകമാറ്റം സംഭവിച്ച വൈറസ്‌ ആണോയെന്നറിയാൻ ആ പരിശോധന കഴിയണം. സംസ്ഥാനത്തെ ‌ വിമാനത്താവളങ്ങളിൽ ജാ​ഗ്രത കർശനമാക്കും.  ബ്രിട്ടനിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെ കണ്ടെത്തിയ സാഹചര്യത്തിലാണ്‌ നടപടികൾ കർശനമാക്കുന്നത്‌. തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ വലിയ കൊവിഡ് വ്യാപനം ഉണ്ടായിട്ടില്ല. മരണനിരക്ക് കൂടിയിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 6 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More