എംപിമാരുടെ മന്ത്രി മോഹത്തിനെതിരെ താരിഖ് അന്‍വറിന് ശൂരനാടിന്റെ കത്ത്

തിരുവനന്തപുരം: യുഡിഎഫ് എംപിമാരില്‍ വ്യാപകമായി കാണുന്ന സംസ്ഥാന രാഷ്ട്രീയ മോഹത്തിനെതിരെ കെപിസിസി വൈസ് പ്രസിഡന്‍റും മുതിര്‍ന്ന നേതാവുമായ ശൂരനാട് രാജശേഖരന്‍ കേന്ദ്ര നിരീക്ഷകന്‍ താരിഖ് അന്‍വറിന് കത്ത് നല്‍കി. എംപി മാരെ തല്‍സ്ഥാനം രാജിവെച്ച് കേരള നിയമസഭയിലേക്ക് മത്സരിക്കാന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ടാണ് കത്തുനല്കിയിരിക്കുന്നത്. അത്തരമൊരു നീക്കം ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും തെറ്റായ സന്ദേശമാണ് നല്‍കുക.

പ്രമുഖ കോണ്‍ഗ്രസ് നേതാക്കന്മാരും എം പിമാരുമായ കെ മുരളീധരന്‍, കെ സുധാകരന്‍, കൊടിക്കുന്നേല്‍ സുരേഷ് തുടങ്ങിവര്‍ പലവിധത്തില്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകാനും എംപി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കാനും തയാറെടുക്കുന്നു എന്ന പ്രതീതി പരന്ന പശ്ചാത്തലത്തിലാണ് ശൂരനാട് രാജശേഖരന്‍ ഈ നീക്കത്തിനെതിരേ കേന്ദ്ര നിരീക്ഷകന്‍ താരിഖ് അന്‍വറിന് കത്ത് നല്‍കിയത്.

യുഡിഎഫിന്റെ പ്രമുഖ നേതാവും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ യാതൊരു സാധ്യതയുമില്ലാതായ പശ്ചാത്തലത്തിലാണ് ഈ നേതാക്കന്മാരെല്ലാം കേരള രാഷ്ട്രീയത്തിലേക്ക് തന്നെ മടങ്ങുന്നത്. എല്ലാവരുടെയും ലക്‌ഷ്യം കേരളത്തില്‍ മന്ത്രിമാരാകുകയാണ് എന്നാണു പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ നീക്കത്തിനെതിരെ സംസ്ഥാന രാഷ്ട്രീയത്തില്‍ അവസരം തേടുന്ന നേതാക്കള്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്. ശൂരനാട് രാജശേഖരന്‍ കേന്ദ്ര നിരീക്ഷകന്‍ താരിഖ് അന്‍വറിന് നല്‍കിയ കത്ത് ആ നിലക്ക് കൂടി വിലയിരുത്തപ്പെടുന്നുണ്ട്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇതിനിടെ കെ മുരളിയെ വിളിക്കൂ കോണ്‍ഗ്രസ്സിനെ രക്ഷിക്കൂ എന്ന ഫ്ലക്സുകള്‍ തിരുവനന്തപുരത്തും പ്രത്യക്ഷപ്പെട്ടു. തദ്ദേശ തെരെഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഇത്തരം  ഫ്ലക്സുകള്‍ കോഴിക്കോട്ട് വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു.  കേന്ദ്ര നിരീക്ഷകന്‍ താരിഖ് അന്‍വര്‍ കേരളത്തില്‍ വന്ന പശ്ചാത്തലത്തില്‍ ഈ ചര്‍ച്ച സജീവമാക്കുക എന്നതാണ് തലസ്ഥാനത്തെ ഫ്ലക്സ് വെയ്ക്കലിന്റെ ലക്‌ഷ്യം എന്നാണ് വിലയിരുത്തപ്പെടുന്നത്. നേരെത്തെ ഇത്തരം ഫ്ലക്സുകള്‍ കണ്ണൂരില്‍ കെ സുധാകരന്റെ പെര്രിലും പ്രത്യക്ഷപ്പെട്ടിരുന്നു.

Contact the author

News Desk

Recent Posts

Web Desk 4 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 4 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 6 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 8 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 8 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 8 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More