കഴിഞ്ഞ വർഷം റോ‍ഡിൽ പൊലിഞ്ഞത് 4408 ജീവനുകൾ

2019-ൽ കേരളത്തിൽ 41151 റോഡ് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 4408 പേർ മരിച്ചു. 32577 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും 13382 പേർക്ക് നിസാരമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2018 വർഷത്തെക്കൽ വർദ്ധനവാണ് ഈ വർഷം ഉണ്ടായിട്ടുള്ളത്. ഡ്രൈവിങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 17103 പേർക്കെതിരെയും അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് 69183 പേർക്കെതിരെയും സിഗ്നലുകൾ ലംഘിച്ചു വാഹനമോടിച്ച 33280 പേർക്കെതിരെയും കഴിഞ്ഞ വർഷം കേസ് എടുത്തിട്ടുണ്ട്.

വാഹനങ്ങളുടെ അമിതവേഗതയാണ് അപകടങ്ങളുടെ മുഖ്യകാരണം. അതുകൊണ്ടുതന്നെ ഡ്രൈവർമാരുടെ പിഴവാണ് അപകടങ്ങളുടെ വർദ്ധനവിന് കാരണമെന്നാണ് വിലയിരുത്തുന്നത്. അപകടങ്ങളിൽ പരിക്കേൽക്കുകയും മരണമടയുകയും ചെയ്യുന്നവരിലധികവും ഇരുചക്രവാഹനയാത്രക്കാരും കാൽനടയാത്രക്കാരുമാണ്. വൈകിട്ട് മൂന്നുമണിക്കും രാത്രി 9 മണിക്കും ഇടയിലുള്ള സമയത്താണ് കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം അപകടങ്ങൾ സംഭവിച്ചിട്ടുള്ളത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More