പ്രതിഷേധങ്ങൾക്കിടെ രജനീകാന്ത് വിദേശത്തേക്ക്; ചികിത്സക്കെന്ന് വിശദീകരണം

രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ച സൂപ്പർതാരം രജനീകാന്ത് വിദേശത്തേക്ക് പോകുന്നു. രാഷ്ട്രീയ പ്രഖ്യാപനം ഉപേക്ഷിച്ചതില്‍ ആരാധകരുടെ പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് രജനീകാന്ത് വിദേശത്തേക്ക് പോകുന്നത്. ഈ മാസം 14 ന് സിങ്കപ്പൂരിലേക്ക് പോകുമെന്നാണ് രജനിയുടെ അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. വിദ​ഗ്ധചികിത്സക്കായാണ് സിങ്കപ്പൂരിലേക്ക് പോകുന്നതായാണ് വിശദീകരണം. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രതിഷേധത്തെ കുറിച്ച് രജനീകാന്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഡിസംബർ 31 ന് പുതിയ പാർട്ടി രൂപീകരിക്കുമെന്ന തീരുമാനത്തില് നിന്നാണ് രജനി പിന്മാറിയത്. ആരോ​ഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റം. പാർട്ടിയുടെ പേരും ചിഹ്നവും തീരുമാനിച്ച് റജിസ്ട്രേഷൻ പൂർത്തിയാക്കിയിരുന്നു. ഇതിനിടെ അസുഖം ബാധിച്ച് രജനി ആശുപത്രിയിലായി. ഹൈദരാബാദിൽ ചികിത്സയിലായിരുന്ന രജനി അപ്രതീക്ഷതമായാണ് ആരാധകരെ ഞെട്ടിച്ച് രാഷ്ട്രീയ പ്രവേശനം വേണ്ടെന്ന് വെച്ചത്. തുടർന്ന രജനിക്കെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. തമിഴ്നാടിന്റെ വിവിധ ഇടങ്ങളിൽ രജനിയുടെ കോലം കത്തിച്ചു. ചെന്നൈയിൽ സൂപ്പർ താരത്തിന്റെ  വീടിന് മുന്നിൽ ആരാധകൻ ആത്മഹത്യക്ക് ശ്രമിച്ചു. ​ഗുരുതരമായി പരുക്കേറ്റ ഇയാൾ ചികിത്സയിലാണ്. 

Contact the author

Web Desk

Recent Posts

Web Desk 2 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 4 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More