ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്ക് സുപ്രീംകോടതിയുടെ അനുമതി

web desk 4 years ago

ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്ക് സുപ്രീംകോടതിയുടെ അനുമതി.  ബിറ്റ്‌കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ ഇടപാട് ഇന്ത്യയിൽ നിയമ വിധേയമായി നടത്താവുന്നതാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ക്രിപ്റ്റോ കറൻസികൾ നിരോധിച്ചതിനെതിരെ ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ്  സുപ്രീം കോടതിയെ സമീപിച്ചത്.  കള്ളപ്പണ ഇടപാടുകൾ വർദ്ധിക്കുന്നെവെന്ന കാരണം പറഞ്ഞാണ് ആർബിഐ 2 വർഷം മുമ്പ് ക്രിപ്റ്റോ കറൻസികൾ നിരോധിച്ചത്. സാങ്കല്‍പ്പിക പണമിടപാടുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിക്കാത്തതും നിരോധനത്തിനുളള കാരണമായി. 2018 ഏപ്രിലിലാണ് ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്ക് നിയന്ത്രണം കൊണ്ടുവന്നത്. 

ക്രിപ്‌റ്റോകറന്‍സികളില്‍ ഏറ്റവും മൂല്യമുള്ളത് ബിറ്റ്‌കോയിനാണ്. 8,815 ഡോളറിലാണ് കറന്‍സിയുടെ വ്യാപാരം നടക്കുന്നത്. 161 ബില്യണ്‍ ഡോളറാണ് ബിറ്റ്‌കോയിന്റെ മൊത്തം വിപണിമൂല്യം. 2017ല്‍ ഒരു ബിറ്റ്‌കോയിന് 20000 ഡോളര്‍ വിലയുണ്ടായിരുന്നു. പിന്നീട് ഇടിഞ്ഞു 3000 ഡോളറിലേക്ക് എത്തി. ഇപ്പോള്‍ 10000ത്തിന് മുകളിലാണ് വിനിമയം നടക്കുന്നത്.

Contact the author

web desk

Recent Posts

Web desk 1 week ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 3 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 4 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More