ടെലിവിഷനുകള്‍ നിലവാരമുള്ള പരിപാടികള്‍ ആവിഷ്ക്കരിക്കണം -മന്ത്രി കടകംപള്ളി സുരേന്ദ്രന്‍; ടി വി അവാര്‍ഡുകള്‍ സമ്മാനിച്ചു

തിരുവനന്തപുരം: ടെലിവിഷനുകള്‍ നിലവാരമുള്ള പരിപാടികള്‍; ആവിഷ്കരിക്കാനും ശ്രമിക്കണമെന്ന് സഹകരണമന്ത്രി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ സമ്മാനിച്ച് തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 വിവിധ പുരസ്‌കാര ജേതാക്കൾ അവാർഡുകൾ ഏറ്റുവാങ്ങി. അവാർഡു ജേതാക്കളുടെ അഭാവത്തിൽ അവർ നിർദ്ദേശിച്ച വ്യക്തികൾ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. കഥാവിഭാഗത്തിൽ മികച്ച ടെലി ഫിലിമിനുള്ള പുരസ്‌കാരം (20 മിനിട്ടിൽ കുറവ്) – സാവന്നയിലെ മഴപ്പച്ചകൾ (കൈറ്റ് വിക്ടേഴ്സ്) സംവിധാനം – നൗഷാദ് നിർമ്മാണം – ഹർഷവർദ്ധൻ (15000 രൂപയും പ്രശസ്തിപത്രവും ശില്പവും)തിരക്കഥ – നൗഷാദ് (10000 രൂപയും പ്രശസ്തിപത്രവും ശില്പവും), മികച്ച ടെലി ഫിലിം – സൈഡ് എഫക്ട് (20 മിനിട്ടിൽ കൂടിയത്) (സെൻസേർഡ് പരിപാടി) സംവിധാനം -സുജിത് സഹദേവ് (20000 രൂപയും പ്രശസ്തിപത്രവും ശില്പവും) നിർമ്മാണം – അഭിലാഷ് (20000 രൂപയും പ്രശസ്തിപത്രവും ശില്പവും) തിരക്കഥ – ഷിബുകുമാരൻ (15000 രൂപയും പ്രശസ്തിപത്രവും ശില്പവും), ടെലിഫിലിം വിഭാഗത്തിലെ മികച്ച കഥാകൃത്ത്  സുജിത് സഹദേവ് പരിപാടി – സൈഡ് എഫക്ട് (സെൻസേർഡ് പരിപാടി) (10000 രൂപയും പ്രശസ്തിപത്രവും ശില്പവും), എന്റർടെയിൻമെന്റ് വിഭാഗത്തിലെ മികച്ച ടി.വി.ഷോ  മഴവിൽ മനോരമയിലെ ബിഗ് സല്യുട്ട് (20000 രൂപയും പ്രശസ്തിപത്രവും ശില്പവും), മികച്ച കോമഡി പ്രോഗ്രാം മഴിവിൽ മനോരമയിലെ  മറിമായം  സംവിധാനം – മിഥുൻ.സി(10000 രൂപയും പ്രശസ്തിപത്രവും ശില്പവും)നിർമ്മാണം – മഴവിൽ മനോരമ (15000 രൂപയും പ്രശസ്തിപത്രവും ശില്പവും), മികച്ച ഹാസ്യാഭിനേതാവ് നസീർ സംക്രാന്തി  തട്ടീം മുട്ടീം (മഴവിൽ മനോരമ), കോമഡി മാസ്റ്റേഴ്സ് (അമൃതാ ടി.വി) (10000 രൂപയും പ്രശസ്തിപത്രവും ശില്പവും), മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് പുരുഷവിഭാഗത്തിൽ  ശങ്കർ ലാല് മഹാഗുരു (ടെലിസീരിയൽ) (കൗമുദി ടി.വി), വനിതാ വിഭാഗത്തിൽ രോഹിണി എ. പിള്ള മഹാഗുരു (ടെലിസീരിയൽ) (കൗമുദി ടി.വി) (10000 രൂപയും പ്രശസ്തിപത്രവും ശില്പവും),   മികച്ച സംവിധായകൻ  സുജിത്ത് സഹദേവ് സൈഡ് എഫക്ട് (സെൻസേർഡ് പരിപാടി), (20000 രൂപയും പ്രശസ്തിപത്രവും ശില്പവും), മികച്ച നടൻ മധു വിഭാകർ കുഞ്ഞിരാമൻ (അമ്മ വിഷൻ), നടി കവിത നായർ തോന്ന്യാക്ഷരങ്ങൾ (ടെലിസീരിയൽ) (അമൃതാ ടെലിവിഷൻ) (15000 രൂപയും പ്രശസ്തിപത്രവും ശില്പവും), മികച്ച രണ്ടാമത്തെ നടൻ മുരളീധരക്കുറുപ്പ് തോന്ന്യാക്ഷരങ്ങൾ (ടെലിസീരിയൽ) (അമൃതാ ടെലിവിഷൻ),  നടി മായാ സുരേഷ് തോന്ന്യാക്ഷരങ്ങൾ (അമൃതാ ടെലിവിഷൻ)(10000 രൂപയും പ്രശസ്തിപത്രവും ശില്പവും), മികച്ച ബാലതാരം ലെസ്വിൻ ഉല്ലാസ് മഹാഗുരു (കൗമുദി ടി.വി) (10000 രൂപയും പ്രശസ്തിപത്രവും ശില്പവും), മികച്ച ഛായാഗ്രാഹകൻ ലാവെൽ.എസ് (മഹാഗുരു, കൗമുദി ടി.വി) മികച്ച ചിത്രസംയോജകൻ സുജിത്ത് സഹദേവ്, സൈഡ് എഫക്റ്റ് (സെൻസേർഡ് പരിപാടി) സംഗീത സംവിധായകൻ പ്രകാശ് അലക്സ് സൈഡ് എഫക്റ്റ് (സെൻസേർഡ് പരിപാടി), മികച്ച ശബ്ദലേഖകൻ  തോമസ് കുര്യൻ സൈഡ് എഫക്റ്റ് (സെൻസേർഡ് പരിപാടി), മികച്ച കലാസംവിധായകൻ ഷിബുകുമാറും മഹാഗുരു (കൗമുദി ടി.വി), 15000 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്‌കാരം.  പ്രത്യേക ജൂറി പരാമർശത്തിനുള്ള പ്രശസ്തി പത്രവും ശില്പവും  ഐശ്വര്യ അനിൽ കുമാർ,  രശ്മി അനിൽ,  ബേബി ശിവാനി.

കഥേതര വിഭാഗത്തിൽ മികച്ച ഡോക്യുമെന്ററി (ജനറൽ) ഇൻ തണ്ടർ ലൈറ്റനിംഗ് റെയിൻ (കേരള വിഷൻ), സംവിധാനം  ഡോ.രാജേഷ് ജയിംസ്(15000 രൂപയും പ്രശസ്തിപത്രവും ശില്പവും), നിർമ്മാണം ഡോ.എസ്.പ്രീയ, കെ.സി.എബ്രഹാം(10000 രൂപയും പ്രശസ്തിപത്രവും ശില്പവും), സയൻസ് & എൻവയോൺമെന്റ് വിഭാഗം   ഒരു തുരുത്തിന്റെ ആത്മകഥ (ഏഷ്യാനെറ്റ് ന്യൂസ്) സംവിധാനം നിശാന്ത്.എം.വി.(5000 രൂപയും പ്രശസ്തിപത്രവും ശില്പവും) നിർമ്മാണം ഏഷ്യനെറ്റ് ന്യൂസ്  (7,500 രൂപയും പ്രശസ്തിപത്രവും ശില്പവും), ചെറുധാന്യങ്ങളുടെ ഗ്രാമം (കൈരളി ന്യൂസ്) സംവിധാനം ജി.എസ്. ഉണ്ണികൃഷ്ണൻ നായർ, നിർമ്മാണം ഫാം ഇൻഫർമേഷൻ ബ്യൂറോ (7,500 രൂപയും പ്രശസ്തിപത്രവും ശില്പവും) ബയോഗ്രഫിവിഭാഗം വേനലിൽ പെയ്ത ചാറ്റുമഴ സംവിധാനം ആർ.എസ്.പ്രദീപ് (5000 രൂപയും പ്രശസ്തിപത്രവും ശില്പവും വീതം) നിർമ്മാണം  കെ.ദിലീപ് കുമാർ (7,500 രൂപയും പ്രശസ്തിപത്രവും ശില്പവും) ജീവനുളള സ്വപ്നങ്ങൾ (സെൻസേർഡ് പ്രോഗ്രാമുകൾ) സംവിധാനവും നിർമ്മാണവും ഋത്വിക് ബൈജു ചന്ദ്രൻ, സ്ത്രീകളുടെയും കുട്ടികളുടേയും വിഭാഗം അട്ടപ്പാടിയിലെ അമ്മമാർ (മീഡിയാ വൺ) സംവിധാനം  സോഫിയാ ബിന്ദ് (10000 രൂപയും പ്രശസ്തിപത്രവും ശില്പവും) നിർമ്മാണം മീഡിയാ വൺ ടി.വി.(15000 രൂപയും പ്രശസ്തിപത്രവും ശില്പവും).

മികച്ച വിദ്യാഭ്യാസ പരിപാടി പഞ്ഞിമുട്ടായി  (ഞങ്ങളിങ്ങാനാണ് ഭായ്) സംവിധാനം  ഷിലെറ്റ് സിജോ (10000 രൂപയും പ്രശസ്തിപത്രവും ശില്പവും) നിർമ്മാണം – ഏഷ്യനെറ്റ് ന്യൂസ്(15000 രൂപയും പ്രശസ്തിപത്രവും ശില്പവും), മികച്ച അവതാരകൻ വി.എസ്.രാജേഷ് സ്്ട്രയിറ്റ് ലൈൻ (കൗമുദി ടി.വി), വിദ്യാഭ്യാസ പരിപാടി അവതാരകൻ ബിജു മുത്തത്തി  നിഴൽ ജീവിതം (കൈരളി ന്യൂസ്) (5000 രൂപയും പ്രശസ്തിപത്രവും ശില്പവും വീതം), ഡോക്യുമെന്ററി വിഭാഗത്തിൽ മികച്ച സംവിധായകൻ സജീദ് (നടുത്തൊടി അന്ധതയെക്കുറിച്ചുളള ഡയറിക്കുറിപ്പുകൾ-സ്വയംപ്രഭ ഡി.റ്റി.എച്ച് ചാനൽ) (15000 രൂപയും പ്രശസ്തിപത്രവും ശില്പവും) മികച്ച ന്യൂസ് ക്യാമറാമാൻ ജിബിൻ ജോസ് (ഇൻ തണ്ടർ ലൈറ്റനിംഗ് അൻഡ് റെയിൻ – കേരളവിഷൻ (10000 രൂപയും പ്രശസ്തിപത്രവും ശില്പവും).

മികച്ച വാർത്താവതാരക  ആര്യ.പി (മാതൃഭൂമി ന്യൂസ്), അനുജ(24 ന്യൂസ്) (7500 രൂപയും പ്രശസ്തിപത്രവും ശില്പവും വീതം). മികച്ച കോമ്പയറർ/ആങ്കർ വാർത്തേതര പരിപാടി വിഭാഗത്തിൽ സുരേഷ്. ബി (വാവ സുരേഷ്) (സ്നേക്ക് മാസ്റ്റർ-കൗമുദി ടി.വി) (10000 രൂപയും പ്രശസ്തിപത്രവും ശില്പവും) മികച്ച കമന്റേറ്റർ  വിഭാഗത്തിൽ സജീ ദേവി.എസ് (ഞാൻ ഗൗരി-ദൂരദർശൻ മലയാളം) (10000 രൂപയും പ്രശസ്തിപത്രവും ശില്പവും), മികച്ച ആങ്കർ/ഇന്റർവ്യൂവർ കറന്റ് അഫയേഴ്സ് വിഭാഗത്തിൽ 24 ന്യൂസിലെ ഡോ.കെ.അരുൺ കുമാർ (ജനകീയ കോടതി) കെ.ആർ.ഗോപീകൃഷ്ണൻ (360) (5000 രൂപയും പ്രശസ്തിപത്രവും ശില്പവും വീതം).

മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്  കെ.പി.റഷീദ് (കരിമണൽ റിപ്പബ്ലിക് ആലപ്പാടിന്റെ സമരവും ജീവിതവും-ഏഷ്യാനെറ്റ് ന്യൂസ്) (10000 രൂപയും പ്രശസ്തിപത്രവും ശില്പവും), കറന്റ് അഫയേഴ്സ വിഭാഗത്തിലെ മികച്ച ടി.വി.ഷോ  ഞാനാണ് സ്ത്രീ (അമൃത ടി.വി-കോഡക്സ് മീഡിയ), പറയാതെ വയ്യ (മനോരമ ന്യൂസ്) (10000 രൂപയും പ്രശസ്തിപത്രവും ശില്പവും വീതം), മികച്ച കുട്ടികളുടെ പരിപാടി അനന്തപുരിയുടെ തിരുശേഷിപ്പുകൾക്കാണ് (സംവിധാനം – ബീന കലാം, നിർമ്മാണം – കൈറ്റ് വിക്ടേഴ്സ്) (15000 രൂപയും പ്രശസ്തിപത്രവും ശില്പവും വീതം).

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഡോക്യുമെന്ററി ബയോഗ്രഫി വിഭാഗത്തിൽ ഇനിയും വായിച്ചു തീരാതെ, (കേരള വിഷൻ, സംവിധാനം – ദീപു തമ്പാൻ, നിർമ്മാതാവ് – മഞ്ജുഷ സുധാദേവി (ശില്പവും പ്രശസ്തി പത്രവും) പ്രത്യേക ജൂറി പരാമർശം എന്നിങ്ങനെയായിരുന്നു പുരസ്‌കാരം.  ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, ജൂറി ചെയർമാൻമാരായ മധുപാൽ, ഒ.കെ. ജോണി, അംഗം ടി.കെ. സന്തോഷ് കുമാർ, ചലച്ചിത്ര അക്കഡമി വൈസ് ചെയർപേഴ്‌സൺ ബീനാ പോൾ, ജനറൽ കൗൺസിൽ അംഗം പ്രേം കുമാർ, സെക്രട്ടറി സി. അജോയ്, ട്രഷറർ സന്തോഷ് ജേക്കബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

Contact the author

News Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More