കര്‍ഷകര്‍ ചിക്കന്‍ ബിരിയാണി കഴിച്ച് പക്ഷിപ്പനി പടര്‍ത്താന്‍ ശ്രമിക്കുന്നവരാണെന്ന് ബിജെപി എംഎല്‍എ

ഡല്‍ഹി: തലസ്ഥാനത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷകര്‍ ചിക്കന്‍ ബിരിയാണി കഴിച്ച് പക്ഷിപ്പനി പടര്‍ത്താന്‍ ശ്രമിക്കുന്നവരാണെന്ന് ബിജെപി എംഎല്‍എ. രാജ്യത്ത് ഇത്തരമൊരു പ്രതിസന്ധി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ തീവ്രവാദികളും ദേശവിരുദ്ധരും കളളന്‍മാരുമാണെന്ന് രാജസ്ഥാനിലെ രാംഗഞ്ച് മണ്ഡി എംഎല്‍എ മദന്‍ ദിലാവര്‍ പറഞ്ഞു.

ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ രാജ്യത്തെ ജനങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല, അവര്‍ക്ക് പ്രതിഷേധം കേവലം വിനോദയാത്രയാണെന്നും ട്വിറ്ററലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ബിജെപി എംഎല്‍എ പ്രസ്താവിക്കുന്നു. വരുംദിവസങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ ഡല്‍ഹി അതിര്‍ത്തികളില്‍ നിന്ന് ഒഴിപ്പിച്ചില്ലെങ്കില്‍ രാജ്യം മുഴുവനും പക്ഷിപ്പനി പടരും തുടങ്ങി അടിസ്ഥാനരഹിതമായ പ്രസ്താവനകളാണ് ബിജെപി എംഎല്‍എ ഉയര്‍ത്തിയിരിക്കുന്നത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹി, പഞ്ചാബ്. ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ഒരു മാസത്തിലേറേയായി തലസ്ഥാനത്ത് പ്രതിഷേധിക്കുകയാണ്. രാജ്യത്ത് കേരളമുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി പടര്‍ന്നുപിടിച്ച സാഹചര്യത്തിലാണ് ബിജെപി എംഎല്‍എയുടെ പരാമര്‍ശം.

Contact the author

National Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More