കെഎസ്ആര്‍ടിസി ജീവനക്കാരെ കുറ്റപ്പെടുത്തി ജില്ലാ കലക്ടറുടെ പ്രാഥമിക റിപ്പോർട്ട്

തിരുവനന്തപുരം ന​ഗരത്തിലെ മിന്നല്‍ പണിമുടക്കില്‍ കെഎസ്ആര്‍ടിസി  ജീവനക്കാരെ കുറ്റപ്പെടുത്തി ജില്ലാ കലക്ടറുടെ പ്രാഥമിക റിപ്പോർട്ട്.   സമരക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് കളക്ടർ റിപ്പോർട്ടിൽ ശുപാർശ ചെയ്തു.   ഏത് സാഹചര്യത്തിലും വഴി തടസ്സപ്പെടുത്തിയുളള സമരം അം​ഗീകരിക്കാനാവില്ലെന്ന് ജില്ലാ കളക്ടർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ നടപടി മോട്ടോര്‍വാഹന ചട്ടങ്ങളുടെ ലംഘനമാണ്. ഇത്തരം സമരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കെ.എസ്ആര്‍ടിസിയെ അവശ്യസര്‍വീസിന്‍റെ പരിധിയില്‍ കൊണ്ടുവരണമെന്ന് കളക്ടർ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കളക്ടർ ഉടൻ അന്തിമ റിപ്പോർട്ട് കൈമാറും. ഇതിന് മുന്നോടിയായി കളക്ടർ കിഴക്കേകോട്ടയിൽ തെളിവെടുപ്പ് നടത്തി.

അതേസമയം പണിമുടക്കിലേക്ക് നയിച്ച സംഭവങ്ങളില്‍ പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് സിറ്റി പൊലീസ് കമ്മിഷണര്‍ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട്. സ്വകാര്യ ബസ് തൊഴിലാളികളും കെഎസ്ആര്‍ടിസി ജീവനക്കാരും തമ്മിലെ തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ച പൊലീസുകാരെ  കൈയേറ്റം ചെയ്തതോടെയാണ് ജീവനക്കാരെ കസ്റ്റഡിയിലെടുക്കേണ്ടി വന്നതെന്നാണ് പൊലീസിന്റെ വിശദീകരണം

Contact the author

web desk

Recent Posts

Web Desk 5 hours ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More