വാക്‌സിനേഷന്റെ രണ്ടാംഘട്ടത്തില്‍ പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിക്കും

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിന്‍ സ്വീകരിക്കും. പ്രധാനമന്ത്രിയെക്കൂടാതെ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരും രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു.

കൊവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിനേഷന്‍ നല്‍കുന്നത്. ജനുവരി 16ന് ആരംഭിച്ച വാക്‌സിനേഷന്‍ പ്രക്രിയയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ എന്നീ വാക്‌സിനുകളാണ് വിതരണം ചെയ്യുന്നത്. രണ്ടാംഘട്ടത്തില്‍ 50 വയസിനു മുകളില്‍ പ്രായമുളളവരും അസുഖബാധിതരുമായ ആളുകള്‍ക്കാണ് മുന്‍ഗണന.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

50 വയസിനു മുകളിലുളള രാജ്യത്തെ എല്ലാ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വാക്‌സിനേഷന്‍ നല്‍കും. ഹരിയാന, ഒഡീഷ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, എംപിമാരും എംഎല്‍എമാരുമുള്‍പ്പെടെയുളള ജനപ്രതിനിധികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം വാക്‌സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വാക്‌സിനേഷന്റെ കാര്യത്തില്‍ എടുത്തുചാടരുതെന്നാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചത്.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More