സോളാര്‍ കേസ് സിബിഐക്ക്: രാഷ്ട്രീയമായി നേരിടുമെന്ന് ചെന്നിത്തല

സോളാര്‍ കേസുകള്‍ സി.ബി.ഐക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ രാഷ്ട്രീയമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ജനങ്ങള്‍ വിഡ്ഢികളാണെന്നു കരുതരുത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എടുത്ത നടപടിയാണ്. ഇതിനുപിന്നിലെ രാഷ്ട്രീയ ഗൂഡാലോചന ജനം തിരിച്ചറിയും - അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി ജസ്റ്റീസ് അരിജിത് പസായത് ഈ പരാതിയില്‍ കഴമ്പില്ലെന്നും കേസെടുക്കാനാവില്ലെന്നും സര്‍ക്കാരിന് നിയമോപദേശം നല്‍കിയതാണ്. എന്നിട്ടും നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ടതിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം കേരളീയര്‍ക്ക് തിരിച്ചറിയാനാവും. ഇതൊന്നും ഇവിടെ ചിലവാകാന്‍ പോകുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സോളാര്‍ കേസ് പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ച് സംസ്ഥാനസര്‍ക്കാര്‍ കേസ് സിബി ഐയ്ക്ക് കൈമാറിയിരുന്നു. ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍,എപി അനില്‍കുമാര്‍, അടൂര്‍പ്രകാശ്, ഹൈബി ഈഡന്‍, ബിജെപി നേതാവ് എപി അബ്ദുളളക്കുട്ടി എന്നിവര്‍ക്കെതിരായ കേസാണ് സിബിഐയ്ക്ക് വിട്ടത്.

Contact the author

News Desk

Recent Posts

Web Desk 1 week ago
Politics

'അതൊരു കൊളോക്കിയൽ ഉപമ, പിന്‍വലിക്കുന്നു'; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ സുധാകരന്‍

More
More
News Desk 1 week ago
Politics

ആപ് - ട്വന്‍റി ട്വന്‍റി സഖ്യത്തെ തള്ളി യുഡിഎഫും എല്‍ഡിഎഫും

More
More
Web Desk 1 week ago
Politics

'അച്ഛനെ കാഴ്ചക്കാരനായി ഇരുത്തി കരക്കാര്‍ കല്യാണം നടത്തരുത്'; സിപിഎമ്മിനെ തള്ളി സിപിഐ

More
More
National Desk 2 weeks ago
Politics

നടന്‍ പ്രകാശ് രാജിനെ രാജ്യസഭയിലേക്കയക്കാന്‍ ടിആര്‍എസ്

More
More
Web Desk 1 month ago
Politics

'ഇതോ സെമി കേഡര്‍?' സുധാകരനെതിരെ വീണ്ടും കെ വി തോമസ്‌

More
More
Web Desk 1 month ago
Politics

തോമസിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ തരൂരിനോടുള്ള അനീതിയാകും - കെ. മുരളീധരന്‍

More
More