തിരുവനന്തപുരം: എ വിജയരാഘവന്റെ പാണക്കാട് വിരുദ്ധ പ്രസ്താവനക്കെതിരെ ആക്ഷേപം ചൊരിഞ്ഞ് ഉമ്മന്‍ ചാണ്ടി. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് പാണക്കാട്ട് പോകാന്‍ കഴിയാത്തതിന്റെ നിരാശയാണ് അദ്ദേഹത്തിന്റെ വാക്കുകളിലുള്ളത് എന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കിട്ടാത്ത മുന്തിരി പുളിക്കും. പാണക്കാട്ടേക്ക് ഇനിയും പോകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഐക്യ ജനാധിപത്യ മുന്നണി നേതാക്കള്‍ പാണക്കാട് സന്ദര്‍ശിക്കുന്നതുപോലും സങ്കുചിത രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി ഉപയോഗിക്കുകയാണ്. ഘടക കക്ഷി നേതാക്കളെ കാണുന്നതില്‍ വര്‍ഗീയത ആരോപിക്കുന്നത് അപലപനീയമാണെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരൊക്കെ ഏതൊക്കെ മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നത് സംബന്ധിച്ച തീരുമാനം ഹൈക്കമാന്റില്‍ നിന്ന് ഉണ്ടാകുമെന്ന് ഉമ്മന്‍ ചാണ്ടി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പ്രതികരിച്ചു.